കായികം

അവള്‍ക്കൊപ്പമുള്ള 18 വര്‍ഷങ്ങള്‍, മകളെ ചേര്‍ത്ത് നിര്‍ത്തിയ നിമിഷങ്ങള്‍; സനയ്ക്ക് ജന്മദിനാശംസയുമായി ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

തൊണ്ണൂറുകളില്‍ വളര്‍ന്ന തലമുറയിലെ ക്രിക്കറ്റ് പ്രേമികളോട് അടുത്ത് നില്‍ക്കുന്ന പേരായിരിക്കും സന. കളി ജയിച്ച് ആഘോഷിക്കാന്‍ ഇന്ത്യയെ ശീലിപ്പിച്ച നായകന്റെ ജീവിതം അത്രയ്ക്ക് അടുത്ത് ആ സമയം നമ്മള്‍ പിന്തുടര്‍ന്നിരുന്നു. ഗാംഗുലി മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് അകന്നപ്പോള്‍ സനയും മറഞ്ഞു നിന്നു. ഇപ്പോള്‍ ആ കുട്ടി സനയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് അവളെ കുറിച്ച് വീണ്ടും നമ്മളെ ഓര്‍മിപ്പിക്കുകയാണ് ഗാംഗുലി...

18ാം ജന്മ ദിനത്തില്‍ വിവിധ കാലങ്ങളില്‍ അവള്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് ഗാംഗുലി പങ്കുവെച്ചത്. അവധി ആഘോഷങ്ങളിനെ നിമിഷങ്ങളിലെ ചിത്രങ്ങളാണ് ഗാംഗുലി പങ്കുവയ്ക്കുന്നത്. ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഗാംഗുലിയുടെ പോസ്റ്റിന് അടിയില്‍ വന്ന് സനയ്ക്ക് ജന്മദിനാശംസ നേരുന്നു.

സന തന്റെ അക്കൗണ്ടിലും ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവശത്തും കൊമ്പ് പോലെ മുടികെട്ടിയ കുഞ്ഞ് സനയെ ഗാംഗുലി എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും