കായികം

ഇവരുടെ ഭൂട്ടാന്‍ യാത്ര ആരാധകരുടെ ഹൃദയം തൊടുന്നു; ഫോട്ടോകളിലൂടേയും വാക്കുകളിലൂടേയും കയ്യടി നേടി കോഹ് ലിയും അനുഷ്‌കയും

സമകാലിക മലയാളം ഡെസ്ക്

ളര്‍ന്ന് വന്നിരിക്കുന്ന രണ്ട് വിദേശികള്‍. അത്രമാത്രമാണ് അവര്‍ക്ക് ഞങ്ങളെ കുറിച്ച് അറിയാവുന്നത്. എന്നിട്ടും ഞങ്ങളെ അവര്‍ സ്വീകരിച്ചു, തണലൊരുക്കി. ഇതല്ലെങ്കില്‍ പിന്നെന്താണ് ജീവിതത്തിന്റെ യഥാര്‍ഥ അര്‍ഥം? എല്ലാക്കാലവും കൂടെയുണ്ടാവുന്ന ഓര്‍മയാണ് അത്...ഭൂട്ടാന്‍ സന്ദര്‍ശനത്തിലെ ട്രിപ്പിങ്ങിന് ഇടയില്‍ തങ്ങള്‍ ആരെന്ന് പോലും അറിയാതെ സത്കരിക്കാന്‍ തയ്യാറായ കുടുംബത്തെ കുറിച്ച് പറയുകയാണ് കോഹ് ലിയും അനുഷ്‌കയും...

കോഹ് ലിയുടെ ജന്മദിനത്തില്‍ ട്രക്കിങ്ങിന് ഇടയില്‍ മലനിരയിലെ ചെറിയ ഗ്രാമങ്ങളിലൊന്നില്‍ അല്‍പം വിശ്രമത്തിനായി കോഹ് ലിയും അനുഷ്‌കയും നിന്നത്. ഈ സമയം ഗ്രാമത്തിലെ വീടുകളില്‍ ഒന്നില്‍ നിന്ന് ഞങ്ങളോട് ചോദ്യമെത്തി. ക്ഷീണിതരാണ് എങ്കില്‍ വീടിനുള്ളില്‍ വന്ന് വിശ്രമിക്കാം...ചായ കുടിക്കാം. സ്‌നേഹവും കൊണ്ടാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്, അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 

അവര്‍ക്കൊപ്പം സംസാരിച്ചും ചായ കുടിച്ചും ഇരിക്കുന്ന സമയമൊന്നും ഞങ്ങള്‍ ആരാണെന്ന് ഒരറിവും അവര്‍ക്കുണ്ടായില്ല. ക്ഷീണതരായ രണ്ട് പേര്‍ മാത്രം എന്നതാണ് അവര്‍ പരിഗണിച്ചത്. അത്രയും കളങ്കമില്ലാത്ത മനുഷ്യ ബന്ധങ്ങളെയാണ് ഞാനും കോഹ് ലിയും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ അടുത്തറിയുന്നവര്‍ക്ക് അതറിയാം. ജീവിതത്തിന്റെ യഥാര്‍ഥ അര്‍ഥം ഇതല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്ന് എനിക്കറിയില്ല. എക്കാലവും കൂടെയുണ്ടാവുന്ന ഓര്‍മ, അനുഷ്‌ക കുറിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്