കായികം

അതിഥിക്കൊപ്പമുള്ള രാഹുലിന്റെ റൊമാന്റിക് ഫോട്ടോ, പ്രണയമെന്നുറപ്പിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടിയും സുനില്‍ ഷെട്ടിയുടെ മകളുമായ അതിഥി ഷെട്ടിയുടെ ജന്മദിനത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ ഒഴുകിയിരുന്നു. പക്ഷേ അവിടെ ആരാധകരുടെ കണ്ണുടക്കിയത് കെ എല്‍ രാഹുലിന്റെ ആശംസയിലേക്കാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ അതോടെ ആളിക്കത്തി...

27ാം ജന്മദിനമാണ് കഴിഞ്ഞ ദിവസം അതിഥി ആഘോഷിച്ചത്. അതിഥിക്കൊപ്പം കഫേയിലോ മറ്റൊ ഇരിക്കുന്ന ഫോട്ടോയാണ് രാഹുല്‍ ആശംസ നേരാനായി പങ്കുവെച്ചത്. മറുപടി നല്‍കി അതിഥിയും ഇന്‍സ്റ്റഗ്രാമിലെത്തി.

ഡിന്നര്‍ ഡേറ്റിലും മറ്റുമായി പലപ്പോഴും ഇരുവരും ഒരുമിച്ച് ആരാധകരുടെ കണ്ണുകളിലേക്ക് എത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം സംബന്ധിച്ച പ്രതികരണത്തിന് രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ രാഹുലിന്റെ ഇന്‍സ്റ്റ പോസ്റ്റില്‍ അകന്‍ഷ രഞ്ജന്‍ കപൂറുമായി അതിഥി കൊമ്പുകോര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'