കായികം

7 ഡെലിവറി, തുടരെ ഏഴ് ബൗണ്ടറി; ഖലീല്‍ അഹ്മദിനെ കൊണ്ട് പൊറുതിമുട്ടി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഴ് ഡെലിവറികള്‍, തുടരെ ഏഴ് ബൗണ്ടറികള്‍...ഡല്‍ഹിയിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്‌കോട്ട് ട്വന്റി20യിലും വിമര്‍ശനം ഏറ്റുവാങ്ങി യുവ പേസര്‍ ഖലീല്‍ അഹ്മദ്.

രണ്ടാം ട്വന്റി20യില്‍ ഖലീലിന്റെ ആദ്യ ഓവറില്‍ തുടരെ മൂന്ന് വട്ടമാണ് ബംഗ്ലാദേശ് ഓപ്പണര്‍ മുഹമ്മദ് നയിം ബൗണ്ടറി കടത്തിയത്. ആദ്യ ട്വന്റി20യിലെ ഖലീല്‍ അഹ്മദിന്റെ അവസാന ഓവറിലെ അവസാന നാല് ഡെലിവറികള്‍ മുഷ്ഫിഖര്‍ റഹീം ബൗണ്ടറി കടത്തിരുന്നു.

ഖലീല്‍ അഹ്മദിന്റെ ഓവറില്‍ തുടരെ ബൗണ്ടറികള്‍ നേടിയാണ്  മുഷ്ഫിഖര്‍ ഡല്‍ഹിയില്‍ കളിയുടെ ഗതി തന്നെ തിരിച്ചത്. ഡല്‍ഹിയില്‍ ഇറങ്ങിയ പ്ലേയിങ് ഇലവനില്‍ നിന്ന് രോഹിത് മാറ്റമൊന്നും വരുത്താതെ ഇറങ്ങിയപ്പോള്‍ ഖലീല്‍ തന്റെ ആദ്യ ഓവറില്‍ വഴങ്ങിയത് 14 റണ്‍സ് ആണ്.

തന്റെ ആദ്യ ഓവറില്‍ തന്നെ റണ്‍ വിട്ടുകൊടുക്കുന്നതില്‍ ധാരാളിത്വം കാണിച്ച ഖലീലിനെ മാറ്റി രോഹിത് വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടുവന്നു. എന്നാല്‍ പിന്നാലെ ഖലീല്‍ എത്തിയപ്പോള്‍ വീണ്ടും രണ്ട് ബൗണ്ടറി കൂടി ഖലീല്‍ വഴങ്ങുകയും 10 റണ്‍സ് ആ ഓവറില്‍ വിട്ടുകൊടുക്കുകയും ചെയ്തു. ഖലീലിന്റെ പ്രകടനം ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍