കായികം

ആരാധകര്‍ക്ക് ആശ്വസിക്കാം, ശസ്ത്രക്രിയ വിജയകരം എന്ന് ജിങ്കന്‍, തിരിച്ചു വരവിനുള്ള ഒരു ഘട്ടം കൂടി പിന്നിട്ടു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റേയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റേയും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍. തന്റെ ശസ്ത്രക്രീയ വിജയകരമായിരുന്നു എന്നാണ് ജിങ്കന്‍ ആരാധകരെ അറിയിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് ജിങ്കാന് പരിക്കേല്‍ക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പായട്ടായിരുന്നു ഇത്. ഇതോടെ ഐഎസ്എല്‍ സീസണും, ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ജിങ്കന് നഷ്ടമായി. പരിക്കിനെ തുടര്‍ന്ന് കളിക്കളത്തിലേക്ക് തിരികെ എത്താന്‍ ജിങ്കന് ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോര്‍ട്‌സ്‌മെഡ് മുംബൈയിലാണ് ജിങ്കന് കാല്‍ മുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തിരിച്ചു വരവിനായുള്ള മറ്റൊരു ഘട്ടത്തിലേക്ക് താന്‍ കടന്നിരിക്കുന്നതായി ജിങ്കാന്‍ ആരാധകരോട് പറയുന്നു. തന്നെ നന്നായി പരിചരിക്കുന്ന സ്‌പോര്‍ട്‌സ്‌മെഡിലെ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും ജിങ്കന്‍ സമൂഹമാധ്യമങ്ങളിലൂടെ നന്ദി പറയുകയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു