കായികം

66 പന്തില്‍ 168 റണ്‍സ്, ബ്രേക്കില്ലാതെ പാഞ്ഞ് ഇംഗ്ലണ്ട്, റെക്കോര്‍ഡ് സ്‌കോര്‍; കുതിപ്പ്‌ ട്വന്റി20 ലോക കിരീടത്തിലേക്ക്?

സമകാലിക മലയാളം ഡെസ്ക്

നേപ്പിയര്‍: ലോക ട്വന്റി20 കിരീടവും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ന്യൂസിലാന്റിനെതിരായ ട്വന്റി20യില്‍ തങ്ങളുടെ റെക്കോര്‍ഡ് ടോട്ടലിലേക്കാണ് ഇംഗ്ലണ്ട് അടിച്ചു തകര്‍ത്തെത്തിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 241 റണ്‍സ് തൊട്ടു.

48 പന്തില്‍ മൂന്നക്കം കടന്ന് ദാവിദ് മലാനും, 41 പന്തില്‍ 91 റണ്‍സ് അടിച്ചെടുത്ത് മോര്‍ഗനുമാണ് റെക്കോര്‍ഡ് ടോട്ടലിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. 9 ഫോറും ആറ് സിക്‌സുമാണ് ദാവിഡ് മലന്റെ ബാറ്റില്‍ നിന്നും വന്നത്. സ്‌ട്രൈക്ക് റേറ്റ് 201. ഏഴ് ഫോറും ഏഴ് സിക്‌സും പറത്തി 221 എന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച മോര്‍ഗന് പക്ഷേ സെഞ്ചുറിയിലേക്ക് എത്താനായില്ല.

മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലേക്ക് വീണതില്‍ നിന്നാണ് ഇംഗ്ലണ്ട് തകര്‍ത്തടിച്ച് കയറി വന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയില്‍ ഒപ്പം കൂടിയ ഇവര്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 240ല്‍ എത്തിയിരുന്നു. അവസാന ഓവറില്‍ സെഞ്ചുറിയിലേക്ക് എത്താന്‍ മൂന്ന് പന്തുകള്‍ മോര്‍ഗന് മുന്‍പിലുണ്ടായി എങ്കിലും ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ സൗത്തി മോര്‍ഗനെ മടക്കി.

ഏകദിന ലോകകപ്പിന് മുന്‍പും ഇംഗ്ലണ്ട് ഏകദിനത്തില്‍ ഇങ്ങനെയൊരു കുതിപ്പ് നടത്തിയിരുന്നു. അതാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയാണ് മോര്‍ഗനും സംഘവും. ഇംഗ്ലണ്ടിന്റെ 241 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കീവീസ് 12 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍്‌സ് എന്ന നിലയിലാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്