കായികം

ധോണിക്ക് മുമ്പേ പന്ത് വിരമിക്കുമോ ? വിമര്‍ശന ശരങ്ങളുമായി സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മൂന്നാം ട്വന്റി-20യിലും നിറം മങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുകയാണ്. നാഗ്പൂരില്‍ നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20 യില്‍ ഒമ്പതുപന്ത് മാത്രം നേരിട്ട് പന്ത് ആറു റണ്‍സിന് പുറത്തായി.

സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും പോലുള്ള താരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ തുടരെ പരാജയപ്പെടുന്ന പന്തിന് വീണ്ടും അവസരം നല്‍കുന്ന ടീം മാനേജ്‌മെന്റിന്റെ നടപടിയോട് യോജിക്കാനാകില്ലെന്നാണ് ആരാധകരുടെ നിലപാട്. ധോണിക്ക് മുമ്പേ പന്ത് വിരമിക്കുമോ എന്നാണ് ഒരു ക്രിക്കറ്റ് ആരാധകന്റെ പരിഹാസം.

പന്തിനെ വിമര്‍ശിക്കരുതെന്നും മാധ്യമങ്ങള്‍ കുറച്ചു കാലത്തേക്ക് പന്തിനെ വെറുതെ വിടണമെന്നുമാണ് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടരെ മോശം പ്രകടനം തുടരുന്ന പന്തിനെ വിടാന്‍ ഭാവമില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ തെളിയിക്കുന്നത്. പന്തിനെതിരെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ