കായികം

130 ദിവസം നീണ്ട ഇടവേള കഴിഞ്ഞു; നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കി ധോനി, തിരിച്ചു വരവില്‍ വ്യക്തതയില്ല

സമകാലിക മലയാളം ഡെസ്ക്

130 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി വീണ്ടും നെറ്റ്‌സില്‍ പരിശീലനം തുടങ്ങി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് വെള്ളിയാഴ്ച ധോനി ബാറ്റിങ് പരിശീലനം നടത്തിയത്. 

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേളയിലായിരുന്നു ധോനി. നെറ്റ്‌സില്‍ പേസറെ നേരിടുന്ന ധോനിയുടെ വീഡിയോയുമായി താരത്തിന്റെ ആരാധക പേജുകളില്‍ ഒന്നാണ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ധോനിയുടെ വീഡിയോ വൈറലായി കഴിഞ്ഞു.

കളിക്കളത്തിലേക്ക് ധോനി തിരികെ എത്തുക എന്നാവും എന്ന ചോദ്യത്തിന് മാത്രമാണ് ഇനി ഉത്തരമാവേണ്ടത് എന്ന് ആരാധകര്‍ പറയുന്നു. വിരമിക്കല്‍ തീരുമാനത്തില്‍ ധോനിയോ, ബിസിസിഐയോ നിലപാട് വ്യക്തമാക്കാതെ നില്‍ക്കുമ്പോഴാണ് നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന താരത്തിന്റെ വീഡിയോ പുറത്തു വരുന്നത്. 

ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ വിന്‍ഡിസ്, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് പരമ്പരകളില്‍ ഒന്നും ധോനി ടീമിലേക്ക് എത്തിയില്ല. ലോകകപ്പിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കണം എന്ന കാരണം പറഞ്ഞായിരുന്നു ധോനി ടീമില്‍ നിന്ന് സ്വയം ഒഴിവായത്. എന്നാല്‍ പിന്നാലെ സെലക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള ടീമിനെ ഒരുക്കുകയാണ് തങ്ങള്‍ എന്നാണ് ധോനിക്ക് മുന്‍പില്‍ വാതിലുകള്‍ അടച്ച് ചീഫ് സെലക്ടര്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത