കായികം

മെസി ബ്രസീല്‍ വല കുലുക്കി; ഒന്നാം പകുതിയില്‍ അര്‍ജന്റീന മുന്നില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ബ്രസീലിനെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീന മുന്നില്‍. 13ാം മിനിറ്റില്‍ ക്യപ്റ്റന്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്.

മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസ്സന്‍ തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെവന്നു, ഗോളാക്കുകയും ചെയ്തു. 10ാം മനിറ്റില്‍ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാല്‍റ്റി. എന്നാല്‍ ഗാബ്രിയേല്‍ ജീസസ് അത് പുറത്തേക്കടിച്ചു.

റിയാദിലെ കിങ് സൗദ് സ്‌റ്റേഡിയത്തിലാണ് മത്സരം. വിലക്കിന് ശേഷം മെസ്സി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. നിലവില്‍ മത്സരത്തിന്റെ പകുതി സമയം പിന്നിട്ടിരിക്കുകയാണ്.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ വിജയികളായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ഇറങ്ങിയത്. അവസാനം കളിച്ച നാല് സൗഹൃദമത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഫലം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍