കായികം

മാല്‍ക്കം മാര്‍ഷിനെ പോലെ...ഏത് നിറത്തിലുള്ള പന്തും ഈ പേസര്‍ക്ക് ഒരുപോലെ; വാഴ്ത്തി മുന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മികവ് നിലനിര്‍ത്തുകയാണ് മുഹമ്മദ് ഷമി. ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ തന്നിലേക്ക് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ എത്തിച്ച ഷമി അതിലും മികച്ച ഡെലിവറികളിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്...ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചതിന് പിന്നിലും ഷമി മാജിക്കുണ്ട്...ഇങ്ങനെ തകര്‍പ്പന്‍ കളി തുടരുന്ന ഷമി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി, നേട്ടങ്ങള്‍ പലതും സ്വന്തമാക്കുന്നു...

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മാല്‍കം മാര്‍ഷലിനോടാണ് ഷമിയെ ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ താരതമ്യപ്പെടുത്തുന്നത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളര്‍ ഷമിയാണെന്നായിരുന്നു ഗൗതം ഗംഭീറിന്റെ വാക്കുകള്‍. ന്യൂബോള്‍ ഷമിയിലേക്ക് നല്‍കിയാല്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്കാവുമെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. 

1983ല്‍, ആന്‍ഡി റോബേട്‌സ്, മൈക്കല്‍ ഹോള്‍ഡിങ് എന്നിവര്‍ ടീമിലുണ്ടായിട്ടും, മാല്‍കം മാര്‍ഷലിനാണ് ക്ലിവ് ലോയിഡ് പന്ത് നല്‍കിയത്. 30 വിക്കറ്റുകള്‍ മാല്‍ക്കം വീഴ്ത്തുകയും ചെയ്തു. മിസൈല്‍ പോലെയാണ് ഷമിയുടെ ഡെലിവറി വരുന്നത്, ലേറ്റ് ഇന്‍വാര്‍ഡ്, ഔട്ട്വാര്‍ഡ് ചലനങ്ങളോടെ...തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്...ഗാവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

പന്തിന്റെ നിറം ഷമിക്ക് ഇപ്പോള്‍ ഒരു പ്രശ്‌നമല്ല. മഞ്ഞ ബോളോ, പിങ്ക് ബോളോ ഷമിക്ക് നല്‍കൂ. ആക്രമണത്തിന് നേതൃത്വം നല്‍കുന്ന നായകനാവും ഷമി. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച റെഡ് ബോള്‍ ബൗളറാണ് ഷമി...ഗംഭീര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്