കായികം

അപരാജിതം ഇന്ത്യന്‍ വനിതകള്‍; ഒന്‍പത് ഓവറാക്കി ചുരുക്കിയിട്ടും വിജയം സ്പിന്നില്‍ കൊരുത്തു

സമകാലിക മലയാളം ഡെസ്ക്

പ്രൊവിഡന്‍സ്: വെസ്റ്റിന്‍ഡീസ് വനിതാ ടീമിനെതിരായ ടി20യില്‍ അപരാജിത മുന്നേറ്റം തുടര്‍ന്ന് ഇന്ത്യയുടെ വനിതാ സംഘം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടര്‍ച്ചയായി നാലാം വിജയമാണ് ടീം നേടിയത്. അഞ്ച് റണ്ണിനാണ് ടീമിന്റെ വിജയം.

മഴയെത്തുടര്‍ന്ന് ഒന്‍പത് ഓവറിയാ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ വിന്‍ഡീസിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സില്‍ അവസാനിച്ചു.

10 റണ്‍സ് നേടിയ പൂജ വസ്ട്രാക്കറാണ് ഇന്ത്യയുടെ ടോപ്് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്ക സ്‌കോറിലേക്ക് എത്തുവാന്‍ സാധിച്ചില്ല. തനിയ ഭാട്ടിയ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായി മാറിയ ഹെയ്‌ലി മാത്യൂസ് ആണ് ഇന്ത്യന്‍ ബാറ്റിങിന്റെ നടുവൊടിച്ചത്. വിന്‍ഡീസ് നിരയില്‍ മൂന്ന് പേര്‍ രണ്ടക്കം കടന്നെങ്കിലും അന്തിമ വിജയം ഇന്ത്യക്കൊപ്പമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി