കായികം

ബാറ്റ്‌സ്മാന്റെ കിളി പോകും; ഇടവും വലവും ഒരു പോലെ; അമ്പരപ്പിച്ച് മലോക്‌വന (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സന്‍സി ടി20 പോരാട്ടത്തിലെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ ഗ്രിഗറി മലോക്‌വനയാണ് പുതിയ താരം. കേപ് ടൗണ്‍ ബ്ലിറ്റ്‌സിന്റെ താരമാണ് മലോക്‌വന.

കഴിഞ്ഞ ദിവസം കേപ് ടൗണ്‍ ബ്ലിറ്റ്‌സ്- ഡര്‍ബന്‍ ഹീറ്റ്‌സ് മത്സരത്തിനിടെ താരം പുറത്തെടുത്ത പ്രകടനമാണ് ഇപ്പോള്‍ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും ബൗള്‍ ചെയ്ത് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്.

വലം കൈ കൊണ്ട് ബൗളിങ് തുടങ്ങിയ താരം ഡര്‍ബന്‍ ഹീറ്റ് ഓപണര്‍ സരല്‍ ഇര്‍വിയെ പുറത്താക്കി. പിന്നീട് ഇന്നിങ്‌സിന്റെ പത്താം ഓവറില്‍ വീണ്ടും ബൗളിങിനെത്തിയ മലോക്‌വന ആ ഓവറിന്റെ അഞ്ചാം പന്തില്‍ വലം കൈയന്‍ ബാറ്റ്‌സ്മാനായ ഡാനെ വിലാസിനെ മടക്കിയത് ഇടം കൈ കൊണ്ട് ബൗള്‍ ചെയ്തായിരുന്നു.

മത്സരത്തിലാകെ താരം മൂന്നോവറാണ് പന്തെറിഞ്ഞത്. 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇരു കൈ കൊണ്ടും ബൗള്‍ ചെയ്ത് വിക്കറ്റെടുത്ത മലോക്‌വനയുടെ ബൗളിങ് എന്തായാലും ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍