കായികം

ഇന്ത്യന്‍ പേസാക്രമണത്തില്‍ തകര്‍ന്ന് ബംഗ്ലാ കടുവകള്‍ ; 106 റണ്‍സിന് പുറത്ത്, ഇഷാന്തിന് അഞ്ചുവിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ഡേ -നൈറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സില്‍ 106 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് ബംഗ്ലാ കടുവകളെ തകര്‍ത്തത്. ടെസ്റ്റില്‍ സ്വന്തം മണ്ണില്‍ ഇഷാന്തിന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്.

12 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ച് വിക്കറ്റ് നേടിയത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി ഇഷാന്തിന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഒരാള്‍ക്കുപോലും അര്‍ധ സെഞ്ച്വറി തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമാണ്ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിട്ടണ്‍ ദാസ് 24 ഉം നയീം ഹസ്സന്‍ 19 റണ്‍സുമെടുത്തു. ശേഷിക്കുന്ന ഒരാള്‍ക്കുപോലും രണ്ടക്കം കാണാനായില്ല. നാലുപേര്‍ സംപൂജ്യരായി പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും