കായികം

ഈ വിധം പുറത്താകല്‍ പിങ്ക് ബോളില്‍ അസാധ്യമാവുമെന്ന വാദം; പറന്ന് പിടിച്ച് ആശങ്ക കാറ്റില്‍ പറത്തി തൈജുല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റ് മുന്‍പോട്ടു വെച്ച ആശങ്കകളിലൊന്നായിരുന്നു രാത്രി വെളിച്ചത്തില്‍ പന്ത് കാണാന്‍ ബുദ്ധിമുട്ട് നേരിടുമോ എന്നത്. പക്ഷേ ഇന്ത്യ-ബംഗ്ലാദേശ് രാത്രി പകല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം തൈജുല്‍ ഇസ്ലാമെടുത്ത ക്യാച്ചോടെ ആ ആശങ്കയും അകലുകയാണ്...

സെഞ്ചുറി കുറിച്ച് മുന്നേറുകയായിരുന്ന ഇന്ത്യന്‍ നായകനെ പുറത്താക്കാനായിരുന്നു തൈജുല്‍ ഇസ്ലാമിന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നത്. 81ാം ഓവറിലെ ഇബാദത്ത് ഹൊസൈന്റെ ഡെലിവറിയില്‍ ഫൈന്‍ ലെഗിലേക്ക് ഫഌക്ക് ചെയ്യുകയായിരുന്നു കോഹ് ലി. പിറകിലേക്ക് ചാടി തൈജുളുന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നതോടെ ഇന്ത്യന്‍ നായകനും ഞെട്ടി. 

തൈജുലിന്റെ ക്യാച്ച് കണ്ട് ഒരു നിമിഷം ഞെട്ടി നിന്നതിന് ശേഷമാണ് കോഹ് ലി ക്രീസ് വിട്ടത്. ഈ സമയം സല്യൂട്ട് അടിച്ചായിരുന്നു ഇന്ത്യന്‍ നായകന്റെ വിക്കറ്റ് തൈജുല്‍ ആഘോഷിച്ചത്. 136 റണ്‍സായിരുന്നു ആ സമയം കോഹ് ലിയുടെ സമ്പാദ്യം. 18 ബൗണ്ടറികളോടെയായിരുന്നു നായകന്റെ ഇന്നിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും