കായികം

കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ബംഗളൂരൂവിന് സുനില്‍ ഛേത്രിയുടെ വിജയഗോള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ബംഗളൂരു എഫ്‌സിയുടെ കനത്ത കോട്ടയില്‍ പന്തെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് തോറ്റു. 54ാം മിനിറ്റില്‍ സുനില്‍ ഛേത്രിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കഥ കഴിച്ചത്. ഡിമാസ് ഡെല്‍ഗാഡോയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍.

ഈ ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി.ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മത്സരത്തിന്റെ 14ാം മിനിറ്റില്‍ റാഫേല്‍ മെസ്സി ബൗളിയുടെ തകര്‍പ്പന്‍ ക്രോസില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഒഗ്ബച്ചെ പാഴാക്കി. 29ാം മിനിറ്റില്‍ ഉദാന്ത സിങ്ങിന്റെ ക്രോസില്‍ നിന്ന് റാഫേല്‍ അഗസ്‌റ്റോ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

ബ്ലാസ്‌റ്റേഴ്‌സ് നിരയല്‍ മലയാളി താരം സഹല്‍ അബ്ദു സമദും പുതിയ പ്രതിരോധ താരം വ്‌ളാറ്റ്‌കോ ഡ്രോബറോവും ആദ്യ ഇലവനില്‍ സ്ഥാനം നേടിയില്ല. മുന്നേറ്റത്തില്‍ നായകന്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയും മെസ്സി ബൗളിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി അണിനിരന്നത്. നാല് മലയാളി താരങ്ങള്‍ കളത്തിലിറങ്ങി. ഗോള്‍കീപ്പര്‍ ടിപി രഹ്നേഷ്, കെ.പി രാഹുല്‍, കെ.പ്രശാന്ത്, അബ്ദുള്‍ ഹക്കു എന്നിവര്‍ ആദ്യ ഇലവനില്‍ കളിച്ചു.

സുനില്‍ ഛേത്രിഉദാന്ത സിങ്‌റാഫേല്‍ അഗുസ്‌തോആഷിഖ് കുരുണിയന്‍ എന്നിവരെ മുന്നേറ്റമേല്‍പ്പിച്ചാണ് ബംഗളൂരു കളിക്കാനിറങ്ങിയത്. ഛേത്രിയ്ക്ക് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വലയിലെത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു