കായികം

യൂറോപ്പ ലീഗിലെ തോല്‍വിയും സഹിക്കാന്‍ വയ്യ; ഉനെ എമ്‌റെയെ പുറത്താക്കി ആഴ്‌സണല്‍ 

സമകാലിക മലയാളം ഡെസ്ക്

പരിശീലകന്‍ ഉനയ് എമ്‌റെയെ പുറത്താക്കി ആഴ്‌സണല്‍. യൂറോപ്പ ലീഗില്‍ ഫ്രാങ്ക്ഫര്‍ട്ടിനോട് 2-1ന് തോറ്റതിന് പിന്നാലെയാണ് മാനേജറെ മാറ്റാനുള്ള തീരുമാനം. 27 വര്‍ഷത്തിനിടയിലെ തങ്ങളുടെ ഏറ്റവുും പോലം പ്രകടനത്തിലൂടെയാണ് ആഴ്‌സണല്‍ കടന്നു പോവുന്നത്. 

2018ല്‍ ആഴ്‌സണ്‍ വെങ്ങര്‍ പടിയിറങ്ങിയതിന് പിന്നാലെയാണ് എമ്‌റെയെ പരിശീലകനാക്കുന്നത്. എന്നാല്‍ 18 മാസം മാത്രമാണ് എമ്‌റെയ്ക്ക് തുടരാനായത്. ഞായറാഴ്ചത്തെ നോര്‍വിച്ചിനെതിരായ മത്സരം മുതല്‍ ഫ്രഡ്ഡി ലജങ്ബര്‍ഗ് താത്കാലിക പരിശീലകനാവും. 

ഉനയ് എമ്‌റെയ്ക്ക് കീഴില്‍ ടീം മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കാതെ വന്നതോടെയാണ് മാറ്റം എന്ന് ആഴ്‌സണല്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗ് ടേബിളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് ആഴ്‌സണ്‍. ഒക്ടോബര്‍ 27ന് ക്രിസ്റ്റല്‍ പാലസിനെതിരായ കളി മുതല്‍ തുടര്‍ച്ചയായ ഏഴ് കളികളാണ് ആഴ്‌സണല്‍ വിജയം കാണാതെ പോയത്. യൂറോപ്പ ലീഗില്‍ സ്റ്റേഡിയം ഒഴിച്ചിട്ട് ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധവുമുണ്ടായിരുന്നു. ഇതും ഉനെ എമ്‌റെയുടെ സ്ഥാനം തെറിക്കാന്‍ കാരണമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല