കായികം

ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തലവന്‍ സ്ഥാനം രാജിവെച്ച് കപില്‍ ദേവ്; ഭിന്ന താത്പര്യത്തിലെ അസ്വസ്ഥതയെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തലവന്‍ സ്ഥാനം രാജിവെച്ച് കപില്‍ ദേവ്. ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിയില്‍ നിന്ന് ശന്ത രംഗസ്വാമി രാജിവെച്ചതിന് പിന്നാലെയാണ് കപില്‍ ദേവും സ്ഥാനം ഒഴിഞ്ഞത്. 

എന്നാല്‍ രാജിവെക്കാനുണ്ടായ കാരണം കപില്‍ ദേവ് വ്യക്തമാക്കിയിട്ടില്ല. പദവിയില്‍ നിന്ന് രാജിവയ്ക്കുന്നു എന്ന് മാത്രമാണ് കപില്‍ ദേവ് സുപ്രീംകോടതി നിയമിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിക്ക് അയച്ച ഇമെയിലില്‍ പറയുന്നത്. 

ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ പരിശീലകരെ നിശ്ചയിക്കുന്ന ദൗത്യമാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിക്കുണ്ടായിരുന്നത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അഭിമുഖം നടത്തുതയും രവി ശാസ്ത്രിയെ വീണ്ടും പരിശീലകനായി തെരഞ്ഞെടുത്തതും. 

ഭിന്ന താത്പര്യത്തിന്റെ പേരില്‍ സെപ്തംബറില്‍ ശാന്ത രംഗസ്വാമി, കപില്‍ ദേവ്, അന്‍ഷുമാന്‍ ഗയ്‌കെവാദ് എന്നിവര്‍ക്ക് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡി കെ ജെയ്ന്‍ നോട്ടീന് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശാന്ത രംഗസ്വാമിയുടേയും, കപില്‍ ദേവിന്റേയും രാജിയുണ്ടായിരിക്കുന്നത് എന്നാണ് സൂചന. 

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗങ്ങള്‍ക്കെതിരെ ഭിന്ന താത്പര്യത്തിന്റെ പേരില്‍ സെപ്തംബറില്‍ പരാതി നല്‍കുന്നത്. ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗങ്ങള്‍ മറ്റ് പല പദവികളും ക്രിക്കറ്റില്‍ വഹിക്കുന്നുണ്ടെന്നായിരുന്നു പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്