കായികം

സെഞ്ച്വറി ലക്ഷ്യമിട്ട് മായങ്ക്; പൂജാര മടങ്ങി; കളി ഇന്ത്യന്‍ വരുതിയില്‍

സമകാലിക മലയാളം ഡെസ്ക്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടമായ ഇന്ത്യയെ ഓപണര്‍ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര സഖ്യമാണ് മുന്നോട്ട് നയിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലാണ്.

86 റണ്‍സുമായി മായങ്ക് സെഞ്ച്വറി ലക്ഷ്യമിട്ട് കുതിക്കുകയാണ്. മായങ്കിനൊപ്പം റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍.

58 റണ്‍സെടുത്ത് പൂജാര മടങ്ങി. റബാഡയ്ക്കാണ് വിക്കറ്റ്. നേരത്തെ രോഹിത് ശര്‍മ (14)യേയും റബാഡ തന്നെയാണ് മടക്കിയത്. ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാര അര്‍ധ ശതകം കുറിച്ചത്. രണ്ടാം വിക്കറ്റില്‍ മായങ്കിനൊപ്പം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പൂജാര പടുത്തുയര്‍ത്തിയത്. 

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവാണ് ടീമില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്