കായികം

സെഞ്ച്വറിയുമായി വീണ്ടും മായങ്ക് മായാജാലം; കരുത്തോടെ ഇന്ത്യ മുന്നോട്ട്

സമകാലിക മലയാളം ഡെസ്ക്

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപണര്‍ മായങ്ക് അഗര്‍വാളിന് സെഞ്ച്വറി. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി തികച്ച് മികവ് പുലര്‍ത്തിയ മായങ്ക് രണ്ടാം ടെസ്റ്റിലും ഫോം ആവര്‍ത്തിക്കുകയായിരുന്നു. 185 പന്തുകള്‍ നേരിട്ട് 16 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് താരത്തിന്റെ ശതകം. 106 റണ്‍സുമായി മായങ്ക് പുറത്താകാതെ നില്‍ക്കുന്നു. ആറാം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്കിനൊപ്പം 8 റണ്ണുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍. 

തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടമായ ഇന്ത്യയെ ഓപണര്‍ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര സഖ്യമാണ് മുന്നോട്ട് നയിച്ചത്. 58 റണ്‍സെടുത്ത് പൂജാര മടങ്ങി. റബാഡയ്ക്കാണ് വിക്കറ്റ്. നേരത്തെ രോഹിത് ശര്‍മ (14)യേയും റബാഡ തന്നെയാണ് മടക്കിയത്. ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാര അര്‍ധ ശതകം കുറിച്ചത്. രണ്ടാം വിക്കറ്റില്‍ മായങ്കിനൊപ്പം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പൂജാര പടുത്തുയര്‍ത്തിയത്. 

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവാണ് ടീമില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്