കായികം

ഇടിക്കൂട്ടിലെ വിസ്മയം തീര്‍ന്നിട്ടില്ല; വന്‍ അട്ടിമറി നടത്തി ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ഉലന്‍ ഉഡെ (റഷ്യ): ഇതിഹാസ താരം മേരി കോം വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പരാജയപ്പെട്ട് വെങ്കലത്തില്‍ ഒതുങ്ങിയെങ്കിലും ഇന്ത്യന്‍ കരുത്ത് റിങില്‍ പുറത്തെടുത്ത് മഞ്ജു റാണി. വന്‍ അട്ടിമറി നടത്തി മഞ്ജു ഫൈനലിലേക്ക് കുതിച്ചു. 

48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സാതിനെ ഇടിച്ചിട്ടാണ് മഞ്ജുവിന്റെ നടാടെയുള്ള ഫൈനല്‍ പ്രവേശം. സ്‌കോര്‍: 4-1. ഫൈനല്‍ നാളെ അരങ്ങേറും. 54 കിലോഗ്രാം വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബൊഗൊഹെയ്‌നും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ചാമ്പ്യന്‍ മേരി കോം 51 കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ തോറ്റു. ആറ് തവണ കിരീടം നേടിയ മേരി തുര്‍ക്കിയുടെ ബെസെനാസ് കാകിരോഗ്ലുവിനോടാണ് പരാജയപ്പെട്ടത്. മേരിയുടെ തോല്‍വിക്കെതിരേ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അപ്പീല്‍ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു