കായികം

വെങ്കലത്തിലേക്ക് വീണ് മേരി കോം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ഏഴാം വട്ടം സ്വര്‍ണം കഴുത്തിലണിയാനുള്ള പോരില്‍ മേരി കോമിന് കാലിടറി. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് വട്ടം മെഡല്‍ കഴുത്തിലണിയുന്ന ആദ്യ താരമെന്ന നേട്ടം മേരി കോം ഇവിടെ തന്നെ പേരിലാക്കി. 

51 കിഗ്രാം വിഭാഗത്തില്‍ മൂന്നാം സീഡായ മേരി കോമിനെ രണ്ടാം സീഡായ തുര്‍ക്കി താരം തറപറ്റിക്കുകയായിരുന്നു. സെമി ഫൈനലില്‍ ഉടനീളം തുര്‍ക്കിയുടെ ബുസ്‌നാസ് അധിപത്യം നിലനിര്‍ത്തി. തുര്‍ക്കിയുടെ യൂറോപ്യന്‍ ചാമ്പ്യനാണ് ബുസ്‌നാസ്‌.തോല്‍വിയിലേക്ക് വീണതിന് പിന്നാലെ റഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കി. 4-1 എന്നതാണ് സ്‌കോര്‍. റഫറി വിജയിയെ പ്രഖ്യാപിക്കുന്ന സമയം മേരി കോമിന്റെ മുഖത്ത് ഞെട്ടല്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ അപ്പീല്‍ തള്ളി റഫറിയുടെ ഫലം ശരിവെച്ചു. 

2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ വലസന്‍സിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമി ഫൈനലിലേക്ക് കടന്നത്. സെമി ഫൈനലിലേക്ക് കടന്നതോടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡലുകള്‍ നേടുന്ന ആദ്യ താരം താനാവുമെന്ന് മേരി കോം ഉറപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു