കായികം

ഓഹ്, സാഹ! വീണ്ടും ഞെട്ടിച്ച് തകര്‍പ്പന്‍ ക്യാച്ച്; മുത്തം കൊടുത്ത് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം ടെസ്റ്റിലേക്ക് പന്തിന് പകരം വിക്കറ്റ് കീപ്പറായി സാഹയെ പരിഗണിച്ചപ്പോള്‍ നായകന്‍ കോഹ് ലി പറഞ്ഞു, ലോകോത്തര വിക്കറ്റ് കീപ്പറാണ് സാഹയെന്ന്. പുനെ ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ കോച്ച് രവി ശാസ്ത്രിയും ആവര്‍ത്തിച്ചു, സാഹയ ലോകോത്തര കീപ്പര്‍ തന്നെയെന്ന്. നായകന്റേയും കോച്ചിന്റേയും വാക്കുകള്‍ കേട്ടിട്ടൊന്നും തൃപ്തരാവാത്തവര്‍ക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് മറുപടി നല്‍കുകയാണ് സാഹ. 

സൗത്ത് ആഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യവെ ബ്രുയ്‌നെ പുറത്താക്കാന്‍ സാഹയെടുത്തത് തകര്‍പ്പന്‍ ഒറ്റക്കയ്യന്‍ ക്യാച്ച്. അതും തന്റെ ഇടത്തേക്ക് പറന്ന്. ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ ഫ്‌ലിക്ക് ചെയ്യാനുള്ള ബ്രുയ്‌നിന്റെ ശ്രമം പാഴായപ്പോഴാണ് ബാറ്റില്‍ ഉരസി പന്ത് സാഹയുടെ കൈകളിലേക്ക് എത്തിയത്. റിഷഭ് പന്തിന് പകരം എന്തുകൊണ്ട് സാഹയെ ടീമിലെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി അവിടെ. 

കെട്ടിപ്പിടിച്ച് തലയില്‍ ചുംബിച്ചാണ് സാഹയെ നായകന്‍ കോഹ് ലി ആ ക്യാച്ചെടുത്തതിന് അഭിനന്ദിച്ചത്. പുനെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബ്രുയ്‌നെ സാഹ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. അതും ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ തന്നെ. എഡ്ജ് ചെയ്ത് എത്തിയ പന്ത് തന്റെ വലത്തേക്ക് പറന്ന് സാഹ കയ്യിലാക്കി.എന്നാല്‍ അതിനേയും വെല്ലുന്ന ക്യാച്ചുമായാണ് രണ്ടാം ഇന്നിങ്‌സില്‍ ബ്രുയ്‌നെ സാഹ മടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു