കായികം

ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ്; അവസാനനിമിഷം സമനില; രക്ഷപ്പെട്ടുവെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ അവസാനനിമിഷം സമനിലയിലൂടെ രക്ഷപ്പെട്ടു.  കളിയുടെ 88 മിനുട്ട് വരെ പിന്നിട്ടു നിന്ന ഇന്ത്യ അവസാനം നടത്തിയ തിരിച്ചടിയിലൂടെയാണ് 11 എന്ന സമനില പിടിച്ചത്. ഖത്തറിനെ വിറപ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യ അരലക്ഷത്തിനു മേല്‍ വരുന്ന സ്വന്തം കാണികള്‍ക്ക് മുന്നിലാണ് സമനില വഴങ്ങിയത്.

ആദ്യ പകുതിയുടെ അവസാനം ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് പറ്റിയ അബദ്ധത്തില്‍ നിന്നായിരുന്നു ബംഗ്ലാദേശിന്റെ വിജയ ഗോള്‍ പിറന്നത്. 42ആം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് പിറന്ന ഒരു ക്രോസ് കൈക്കലാക്കുന്നതില്‍ ഗുര്‍പ്രീത് തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. അത് മുതലാക്കി സാദ് ഉദ്ദീന്‍ ആണ് ഹെഡറിലൂടെ ഗോള്‍ നേടിയത്.

ആശിഖ്, ഛേത്രി, ഉദാന്ത, മന്‍വീര്‍ എന്നിവരെയൊക്കെ അറ്റാക്കില്‍ ഇറക്കിയിട്ടും കാര്യമായി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യ പകുതിയുല്‍ ഇന്ത്യക്ക് ആയിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ തീര്‍ത്തും അറ്റാക്കിലേക്ക് തിരിഞ്ഞു. ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഒന്ന് പോലും ഗോളായി മാറിയില്ല. കളിയുടെ 89ആം മിനുട്ടിലാണ് ഇന്ത്യയുടെ സമനില ഗോള്‍ വന്നത്. ഒരു കോര്‍ണറില്‍ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ ആദില്‍ ഖാനാണ് ഇന്ത്യയുടെ രക്ഷകനായത്.

അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും വിജയം നേടാന്‍ ഇന്ത്യക്ക് ആയില്ല. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യക്ക് ഇതുവരെ ഒരു വിജയം നേടാനിയിട്ടില്ല. ആകെ രണ്ടു പോയന്റ് മാത്രമേ ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു