കായികം

ഗാംഗുലി വരുമ്പോള്‍ രവി ശാസ്ത്രി പേടിക്കുന്നത് എന്തിന്? ഇരുവരും തമ്മിലുള്ള പോര് തന്നെ കാരണം

സമകാലിക മലയാളം ഡെസ്ക്

ബിസിസിഐയുടെ തലപ്പത്തേക്ക് ഗാംഗുലി വരുന്നതിലെ സന്തോഷം പങ്കുവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞത്. ഗാംഗുലിയുടെ വരവ് സമൂഹമാധ്യമങ്ങളില്‍ അവര്‍ ആഘോഷമാക്കിയപ്പോള്‍ ആരാധകര്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയേയും ലക്ഷ്യം വെച്ചു. ഗാംഗുലി വരുന്നതില്‍ രവി ശാസ്ത്രി എന്തിനാണ് പേടിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക് വരുന്നത് രവി ശാസ്ത്രിക്ക് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കാരണം എന്തെന്നല്ലേ? രവി ശാസ്ത്രിയും ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തന്നെ...

ഡങ്കന്‍ ഫ്‌ലച്ചര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം രവി ശാസ്ത്രി ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അന്ന് കുംബ്ലേയെയാണ് ഗാംഗുലി അടങ്ങിയ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി തെരഞ്ഞെടുത്തത്. തന്നെ തഴഞ്ഞതിന് പിന്നില്‍ ഗാംഗുലിയാണെന്ന് രവി ശാസ്ത്രി തറുന്നടിച്ചു.

ശാസ്ത്രിയുടെ ആരോപണത്തെ രൂക്ഷമായ ഭാഷയില്‍ സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും, ഗാംഗുലി ബിസിസിഐ തലപ്പത്തും ഒരേ സമയം നില്‍ക്കവെ പ്രശ്‌നങ്ങള്‍ മുന്നിലേക്ക് വരുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇവരെങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകും എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും