കായികം

കാത്തിരിപ്പിന് വിരാമം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; കോഹ്‌ലിക്ക് വിശ്രമം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കണ്ടെത്തി. മുൻ നായകൻ മഹേന്ദ്ര സിങ് ധോനി ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. 

സമീപ കാലത്ത് മികച്ച ഫോമില്‍ നില്‍ക്കുന്ന സഞ്ജു ഈയടുത്ത് വിജയ് ഹസാരെ ട്രോഫി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഈ മികവാണ് മലയാളി താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ഒടുവില്‍ തുറന്നു നല്‍കിയത്. 

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിയമിച്ചു. ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി തന്നെ ടീമിനെ നയിക്കും. 

ടെസ്റ്റ്, ടി20 ടീമുകളില്‍ ഋഷഭ് പന്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ പരുക്കേറ്റ വൃദ്ധിമാന്‍ സാഹയും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുണ്ട്. 

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയുമാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കുന്നത്. ആദ്യ ടി20 പോരാട്ടം നവംബര്‍ മൂന്നിനും രണ്ടാം പോര് ഏഴിനും മൂന്നാം മത്സരം പത്തിനും നടക്കും. നവംബര്‍ 14 മുതല്‍ 18 വരെ ഒന്നാം ടെസ്റ്റും 22 മുതല്‍ 26 വരെ രണ്ടാം ടെസ്റ്റും അരങ്ങേറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു