മാഞ്ചസ്റ്റര്‍: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസിലെ നാലാം ടെസ്റ്റ് മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചു. ടോസ് നേടി ബാറ്റിങ് തുടങ്ങി ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴ പെയ്യുകയായിരുന്നു. ഇതോടെയാണ് മത്സരം നിര്‍ത്തി വച്ചത്.
കളി നിര്‍ത്തുമ്പോള്‍ 49 റണ്‍സുമായി ലബുഷനെയും 28 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. തുടക്കത്തില്‍ തന്നെ പതറിപ്പോയ ഓസീസ് ടീമിനെ ലബുഷനെ- സ്മിത്ത് സഖ്യമാണ് തുണയായത്. ഇരുവരും മൂന്നാം വിക്കറ്റില്‍ ഇതുവരെ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വീണ രണ്ട് വിക്കറ്റുകളും സ്റ്റുവര്‍ട്ട് ബ്രോഡ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ അവര്‍ക്ക് നാലാം പന്തില്‍ തന്നെ ഓപണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് വാര്‍ണര്‍ സംപൂജ്യനായി മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് വിക്കറ്റ്. 13 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസിനെ ബ്രോഡ് വിക്കറ്റിന് മുന്നില്‍ കരുക്കി മടക്കുകയായിരുന്നു.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് നാലാം ടെസ്റ്റ് അരങ്ങേറുന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഓരോന്ന് വീതം ജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ