കായികം

'ചെറിയ സംസ്ഥാനത്തെ കളിക്കാരായത് കൊണ്ടാണോ ഒഴിവാക്കുന്നത്'? സെലക്ടര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സൗരാഷ്ട്ര താരം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്‌: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരെ ചോദ്യം ചെയ്ത് സൗരാഷ്ട്ര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെല്‍ഡന്‍ ജാക്‌സന്‍. ഇന്ത്യ എ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഷെല്‍ഡന്‍ ചോദിക്കുന്നു. 

കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ സൗരാഷ്ട്ര ഫൈനലിലെത്തി. എന്നിട്ടും, ആ സൗരാഷ്ട്ര ടീമിലെ ഒരു താരം പോലും ഇന്ത്യ എയിലേക്ക് എത്തിയില്ല. രഞ്ജി ട്രോഫി ഫൈനല്‍ കളിച്ചാലും അതിന് ഒരു പ്രാധാന്യവും ഇല്ലെന്നല്ലേ മനസിലാക്കേണ്ടത് എന്ന് ഷെല്‍ഡന്‍ ജാക്‌സന്‍ ചോദിക്കുന്നു. 

അതല്ലെങ്കില്‍, ചെറിയ സംസ്ഥാനങ്ങളുടെ പ്രകടനങ്ങളെ നിങ്ങള്‍ ഗൗനിക്കുന്നില്ലേ? കഴിഞ്ഞ 5 വര്‍ഷത്തിന് ഇടയില്‍ സീതാന്‍ഷു കൊടകിന്റെ കീഴില്‍ ഞങ്ങള്‍ മൂന്ന് ഫൈനല്‍ കളിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടി. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. 

ഇതൊന്നും ചോദ്യം ചെയ്യരുത് എന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍, ഈ മനോഹരമായ അസോസിയേഷന്റെ ഭാഗമായ ഞങ്ങള്‍ക്ക്, കളിക്കാരന്‍ എന്ന നിലയില്‍ അറിയാന്‍ അവകാശമുണ്ട്. ഞങ്ങളിലുള്ള കുറവ് എന്ന് ഞങ്ങള്‍ക്കറിയണം, ജാക്‌സന്‍ പറയുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 മുതല്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് ജാക്‌സന്‍. കഴിഞ്ഞ കുറേ സീസണുകളിലായി സ്ഥിരത പുലര്‍ത്തിയിട്ടും ജാക്‌സനെ ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചില്ല. രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്ര താരങ്ങളുടെ നേട്ടങ്ങളും ഷെല്‍ഡന്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്