കായികം

അടിച്ചു തകര്‍ക്കാന്‍ 15കാരി ഇന്ത്യന്‍ ടീമില്‍, പ്രവചനം വലിച്ചാല്‍ 'ദി നെക്സ്റ്റ് ബിഗ് തിങ്‌'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടംപിടിച്ച പതിനഞ്ചുകാരിയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ സംസാര വിഷയം. ഇതിഹാസ താരം മിതാലി രാജിന് പകരം ടീമില്‍ ഇടം നേടിയ ഷഫലി ഷഫലി വര്‍മയുടെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 

സച്ചിന്റെ കടുത്ത ആരാധികയാണ് ഷഫലി. ഇന്റര്‍ സ്റ്റേറ്റ് വുമണ്‍ ട്വന്റി20യില്‍ ഷഫലിയില്‍ നിന്ന് വന്ന വെടിക്കെട്ടാണ് താരത്തിന് ടീമില്‍ ഇടം നേടിക്കൊടുത്തത്. 56 പന്തില്‍ 128 റണ്‍സാണ് ഷഫലി അന്ന് നാഗാലാന്‍ഡിനെതിരെ നേടിയത്. 

ഇതിന് പുറമെ, ജയ്പൂരില്‍ വുമണ്‍ ട്വന്റി20 ചലഞ്ചറില്‍ വെലോസിറ്റിക്കായും ഷഫലി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഷഫലി ഇന്ത്യയുടെ സൂപ്പര്‍ താരമാവുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റനായ ഡിനിയേല വ്യാറ്റ് പറഞ്ഞിരുന്നു. വ്യാറ്റിന്റെ പ്രവചനം ശരിയാകുമോയെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു