കായികം

രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ധിപ്പിച്ചു, കൂട്ടിയ തുക ഇങ്ങനെയെന്ന് റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും നിയോഗിച്ചതിന് പിന്നാലെ രവി ശാസ്ത്രിയുടെ പ്രതിഫലവും വര്‍ധിപ്പിച്ച് ബിസിസിഐ. 20 ശതമാനമാണ് പ്രതിഫലം വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

പ്രതിഫലം ഉയര്‍ത്തിയതോടെ പ്രതിവര്‍ഷം 9.5 കോടിക്കും 10 കോടി രൂപയ്ക്കും ഇടയിലുള്ള തുക ശാസ്ത്രിക്ക് ലഭിക്കും. പ്രതിവര്‍ഷം 8 കോടി രൂപയായിരുന്നു ഇതുവരെയുള്ള പ്രതിഫലം. മുഖ്യ പരിശീലകന്റെ പ്രതിഫലം ഉയര്‍ത്തിയതിന് പുറമെ, സപ്പോര്‍ട്ട് സ്റ്റാഫുകളുടെ പ്രതിഫലത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 

ബൗളിങ് കോച്ചായ ഭരത് അരുണിനും ഫീല്‍ഡിങ് കോച്ചായ ആര്‍ ശ്രീധറിനും 3.5 കോടി രൂപയാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുത. ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ചായ വിക്രം റാത്തോറിന് 2.5 കോടിക്കും 3 കോടി രൂപയ്ക്കും ഇടയിലുള്ള തുകയായിരിക്കും പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 1 മുതലാണ് പുതിയ കരാര്‍ നിലവില്‍ വരിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ