കായികം

നെയ്മറെ എത്തിക്കാന്‍ ബാഴ്‌സ വേണ്ടതെല്ലാം ചെയ്‌തോ? സംശയം പ്രകടിപ്പിച്ച് മെസിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

നെയ്മറെ തിരികെ ബാഴ്‌സയില്‍ എത്തിക്കുന്നതിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ബാഴ്‌സ ചെയ്തിട്ടുണ്ടോ എന്നതില്‍ സംശയം പ്രകടിപ്പിച്ച് ബാഴ്‌സ സൂപ്പര്‍ താരം മെസി. ബാഴ്‌സ എല്ലാ ശ്രമവും നടത്തിയോ എന്നെനിക്ക് അറിയില്ല. പക്ഷേ, പിഎസ്ജിയുമായി ധാരണയിലെത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് തനിക്കറിയാമെന്നും സ്പാനിഷ് മാധ്യമമായി സ്‌പോര്‍ട്ടിനോട് മെസി പ്രതികരിച്ചു. 

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് നെയ്മര്‍. നെയ്മറുടെ പേരേും, സ്‌പോണ്‍സര്‍മാരുടെ പിന്തുണയും ക്ലബിന് വലിയ നേട്ടം തരുമെന്നും മെസി ചൂണ്ടിക്കാട്ടി. നിലവിലെ ബാഴ്‌സ സംഘത്തില്‍ താന്‍ തൃപ്തനാണെന്നും മെസി പറഞ്ഞു. ഞാന്‍ നിരാശനല്ല. നെയ്മര്‍ ഇല്ലാതെ തന്നെ ഏത് ടീമിനേയും വെല്ലുവിളിക്കാന്‍ പാകത്തിലുള്ള സംഘമാണ് ഞങ്ങളുടേത്. 

നെയ്മറെ ബാഴ്‌സയിലേക്ക് തിരികെ എത്തിക്കണം എന്ന നിലപാടെടുത്തിട്ടില്ലെന്നും മെസി പറഞ്ഞു. നെയ്മറുടെ കാര്യത്തില്‍ അഭിപ്രായം പറയുക മാത്രമാണ് ചെയ്തിരിക്കുന്നത്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണെന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും ബാഴ്‌സ സൂപ്പര്‍ താരം പറയുന്നു. 

പരിക്കിനെ തുടര്‍ന്ന് പുതിയ സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ മെസിക്ക് കളിക്കാനായിട്ടില്ല. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നതിന് ഇടയിലാണ് മെസിക്ക് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്