കായികം

ടോസിടാന്‍ പോലും മഴ സമ്മതിച്ചില്ല; ഇന്ത്യയും ദക്ഷിണാഫ്രിക്ക ടി20 മത്സരം ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ടോസിടാന്‍ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു ധര്‍ശാലയില്‍.

മത്സരം തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടങ്ങുന്നതിന് ഏറെ മുന്‍പ് തന്നെ മത്സരം ഉപേക്ഷിച്ചതായി അറിയിപ്പ് വന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.

സെപ്റ്റംബര്‍ പതിനെട്ടിന് മൊഹാലിയിലാണ് രണ്ടാം ടി20.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ