കായികം

ടോക്യോയിലെ ഗോദയില്‍ തീപാറിക്കാന്‍ വിനേഷും, ഒളിംപിക്‌സിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് സ്റ്റാര്‍ റെസ്ലര്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സ്റ്റാര്‍ റെസ്ലര്‍ വിനേഷ് ഫോഗട്ട് ടോക്യോ ഒളിംപിക്‌സ് 2020ന് യോഗ്യത നേടി. അമേരിക്കന്‍ താരം സാറ ഹില്‍ഡ്ബ്രാന്‍ഡിറ്റ്‌നെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വീഴ്ത്തിയാണ് 53കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവ് സാറയെ 8-2 എന്ന സ്‌കോറിന് തകര്‍ത്താണ് ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ താരം ജയം പിടിച്ചത്. ജയത്തോടെ വെങ്കല മെഡലിനായി ഗ്രീസിന്റെ മരിയയെ വിനേഷ് നേരിടും. 

കിരീട പോരില്‍ നിന്ന് പുറത്തായെങ്കിലും റെപ്പഷേജ് റൗണ്ടില്‍ ബ്ലാഹിന്യായെ 5-0ന് വിനേഷ് തോല്‍പ്പിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ മായു മുകയ്ദയോട് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റാണ് വിനേഷ് കിരീട പോരില്‍ നിന്ന് പുറത്തായത്. 

എന്നാല്‍ ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവ് സ്വീഡന്റെ സോഫി മാറ്റസന്നെ 13-0ന് വീഴ്ത്തി വിനേഷ് മികവ് കാട്ടിയിരുന്നു. എന്നാല്‍ മായു മുകയ്ദയ്ക്ക് മുന്‍പില്‍ 7-0ന് വിനേഷ് തോല്‍വി വഴങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു