കായികം

വിജയത്തുടക്കമെന്ന യുവന്റസ് മോഹം പൊലിഞ്ഞു; രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ച് അത്‌ലറ്റിക്കോ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്വന്തം തട്ടകത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗംഭീര തിരിച്ചു വരവ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തോടെ തുടങ്ങാമെന്ന ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിന്റെ മോഹം സിമിയോണിയുടെ സംഘം ഇല്ലാതാക്കി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ മടക്കി 2-2ന് അത്‌ലറ്റിക്കോ സമനില പിടിക്കുകയായിരുന്നു. 

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടാതെ കളം വിട്ടപ്പോള്‍ കളിയിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍. മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ അവസാന മിനുട്ടിലെ ഹെഡ്ഡറാണ് അതല്‍റ്റിക്കോ മാഡ്രിഡിന് സമനില നല്‍കിയത്. 

രണ്ടാം പകുതിയില്‍ മത്സരം ആവേശകരമായി മാറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്വഡ്രാഡോയിലൂടെ യുവന്റസ് ആദ്യം മുന്നില്‍ എത്തി. 49ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. പിന്നാലെ 60ാം മിനുട്ടില്‍ മറ്റിയുഡി യുവന്റസിന്റെ രണ്ടാം ഗോളും നേടി. ഇതോടെ മൂന്ന് പോയിന്റ് സ്വന്തമായി എന്നാണ് യുവന്റസ് കരുതിയത്. എന്നാല്‍ സിമിയോണിയുടെ ടീം തിരിച്ചടിച്ചു. 

70ാം മിനുട്ടില്‍ സാവിചിലൂടെ ആയിരുന്നു അത്‌ലറ്റിക്കോയുടെ ആദ്യ തിരിച്ചടി. കളിയുടെ അവസാന നിമിഷം ഒരു കോര്‍ണറില്‍ നിന്ന് ഹെക്ടര്‍ ഹെരേരയുടെ ഹെഡ്ഡര്‍ അത്‌ലറ്റിക്കോയ്ക്ക് സമനിലയും സമ്മാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു