കായികം

ഐപിഎല്ലിന്റെ ബ്രാന്‍ഡ് വാല്യുവില്‍ ഇടിവ്, രൂപയുടെ വിലയിടിവും ബാധിച്ചു; ടീമുകളില്‍ നേട്ടമുണ്ടാക്കിയത് മുംബൈയും ചെന്നൈയും

സമകാലിക മലയാളം ഡെസ്ക്

പിഎല്ലിന്റെ ബ്രാന്‍ഡ് വാല്യുവില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ബ്രാന്‍ഡ് വാല്യുവില്‍ 13.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2018ല്‍ 18.87 ശതമാനം വര്‍ധനവായിരുന്നു ബ്രാന്‍ഡ് വാല്യുവിലുണ്ടായത്. 

2017ല്‍ 33,912.34 കോടി രൂപയാണ് ഐപിഎല്ലിന്റെ ആകെ മൂല്യമായി കണക്കാക്കിയത്. ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് ഐപിഎല്‍ ബ്രാന്‍ഡ് വാല്യുവേഷന്‍ 2019 റിപ്പോര്‍ട്ടിലാണ് കുട്ടിക്രിക്കറ്റ് പൂരത്തിന്റെ ബ്രാന്‍ഡ് വാല്യുവിലെ ഇടിവിനെ കുറിച്ച് പറയുന്നത്. 

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും, വമ്പന്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ ഇല്ലാതിരുന്നതുമാണ് ബ്രാന്‍ഡ് വാല്യുവിലെ ഇടിവിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാല്‍, ഐപിഎല്‍ ആകെ മൂല്യം ഈ വര്‍ഷം ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2018ല്‍ 41,800 കോടി രൂപയ്ക്കായിരുന്നു ഐപിഎല്‍ വിലമതിച്ചിരുന്നത് എങ്കില്‍ 2019ല്‍ ഇത് 47,500ലേക്കെത്തി. 

ഫ്രാഞ്ചൈസികളുടെ ബ്രാന്‍ഡ് വാല്യു പരിഗണിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ബ്രാന്‍ഡ് വാല്യു 8.5 ശതമാനവും, ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ബ്രാന്‍ഡ് വാല്യു 13.1 ശതമാനവും ഉയര്‍ന്നു. 809 കോടി രൂപയാണ് ഈ വര്‍ഷത്തെ മുംബൈ ഇന്ത്യന്‍സിന്റെ ആകെ മൂല്യം. കഴിഞ്ഞ വര്‍ഷം ഇത് 746 കോടി രൂപയായിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂല്യം 2018ല്‍ 647 കോടി രൂപയായിരുന്നത് ഈ സീസണില്‍ 732 കോടിയിലേക്കെത്തി. ഡല്‍ഹി ക്യാപിറ്റല്‍ഡിന്റെ ബ്രാന്‍ഡ് വാല്യുവിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. ഓഫ് ഫീല്‍ഡ് പെര്‍ഫോമന്‍സിന്റെ ബലത്തില്‍ 8.9 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്