കായികം

മീരാബായി ചാനു എടുത്തുയര്‍ത്തിയത് 201കിഗ്രാം, ശരീരഭാരത്തിന്റെ നാല് മടങ്ങ്, ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

ലോക വെയിറ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ ഇന്ത്യയുടെ മീരാബായി സായ്‌കോം ചാനുവിനായില്ല. എന്നാല്‍, ഭാരോദ്വഹനത്തില്‍ മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും സാധിക്കാത്ത നേട്ടം മീരാബായ് സ്വന്തമാക്കി. തന്റെ ശരീരഭാരത്തിന്റെ നാല് മടങ്ങ് അധികം ഭാരമാണ് താരം എടുത്തുയര്‍ത്തിയത്.

49 കിഗ്രാം വിഭാഗത്തില്‍ 201 കിഗ്രാം ഭാരം എന്ന മാന്ത്രിക സംഖ്യയിലേക്കാണ് മീരാബായി എത്തിയത്. 200കിഗ്രാം എന്ന സംഖ്യ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മീരാബായി. തന്റെ തന്നെ റെക്കോര്‍ഡായ 199 കിഗ്രാം എന്ന നേട്ടമാണ് മീരാഭായി ഇവിടെ മറികടന്നത്. ഈ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ നേട്ടം. 

ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്താനെ മീരാബായി ചാനുവിനായുള്ളു. 212 കിഗ്രാം എടുത്തുയര്‍ത്തി ചൈനയുടെ ജിയാങ് ഹുയ്ഹായാണ് സ്വര്‍ണം നേടിയത്. നാലാം സ്ഥാനത്തെത്തിയതോടെ ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്നതിനുള്ള സാധ്യതകളും മീരാബായി സജീവമായി നിലനിര്‍ത്തി. 

ടോക്യോ ഒളിംപിക്‌സിനുള്ള ക്വളിഫിക്കേഷന്‍ സൈക്കിളിന്റെ റാങ്കിങ് 2020 ഏപ്രിലില്‍ ലോക വെയിറ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ പുറത്തുവിടും. 49കിഗ്രാം വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് മീരാഭായി. 14 താരങ്ങള്‍ക്കാണ് ഒളിംപിക്‌സിലെ വെയിറ്റ് ലിഫ്റ്റിങ്ങില്‍ പോരിനിറങ്ങാനാവുക. അതില്‍ 13 പേരും വരിക ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍. ആതിഥേയരായ ജപ്പാന് മാത്രമാണ് ഒരു താരത്തെ നാമനിര്‍ദേശം ചെയ്യാനാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ