കായികം

മാനുവല്‍ നൂയറാണ് ഒന്നാമന്‍; ടെര്‍ സ്റ്റിഗനാണെങ്കില്‍ ബയേണ്‍ താരങ്ങള്‍ ജര്‍മനിക്കായി കളിക്കില്ല; തര്‍ക്കം, വിവാദം

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീം നായകനും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറുമായ മാനുവല്‍ നൂയറും സഹ താരവും ബാഴ്‌സലോണ ഗോള്‍ കീപ്പറുമായ ആന്ദ്രെ ടെര്‍സ്റ്റിഗനും തമ്മിലുള്ള വാക്കു തര്‍ക്ക വിവാദം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമിലെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സ്ഥാനം ആര്‍ക്ക് എന്നത് സംബന്ധിച്ചാണ് വിവാദങ്ങള്‍. നൂയറും ടെര്‍സ്റ്റിഗനും വിഷയത്തില്‍ പരസ്യമായി തന്നെ പ്രതികരണവും നടത്തിയിരുന്നു. 

വാക്കുകള്‍ കൊണ്ടുള്ള വിവാദമായിരുന്നെങ്കിലും ഇപ്പോള്‍ വിഷയം മറ്റൊരു തലത്തിലേക്കാണ് പോകുന്നത്. നൂയറെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി നിലനിര്‍ത്തിയില്ലെങ്കില്‍ ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍ ദേശീയ ടീമിനായി കളിക്കാനിറങ്ങില്ലെന്ന ക്ലബ് പ്രസിഡന്റ് യുലി ഹോനസിന്റെ നിലപാടാണ് വിഷയത്തെ മറ്റൊരു തലത്തിലേക്ക് മാറ്റിയിരിക്കുന്നത്. 

ബെഞ്ചില്‍ ഇരിക്കാന്‍ പറ്റില്ല എന്ന് ടെര്‍ സ്റ്റിഗന്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരോ ആള്‍ക്കും ഒരോ സ്ഥാനം ഉണ്ടെന്നും അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു നൂയറിന്റെ ഇതിനുള്ള മറുപടി. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്.

പിന്നാലെയാണ് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് യുലി ഹോനസ് ഈ വിവാദം ഏറ്റുപിടിച്ചത്. നൂയറിനെ ജര്‍മ്മനിയുടെ ഒന്നാം സ്ഥാനത്തു നിന്ന് മാറ്റി ടെര്‍ സ്റ്റിഗനെ ഒന്നാം ഗോള്‍ കീപ്പര്‍ ആക്കിയാല്‍ ജര്‍മ്മന്‍ ദേശീയ ടീം വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ബയേണ്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. 

നൂയറിന്റെ ഒന്നാം സ്ഥാനം പോയാല്‍ ബയേണ്‍ താരങ്ങള്‍ പിന്നെ ജര്‍മനിക്കായി കളിക്കില്ല. ജര്‍മന്‍ ടീമിനെ ബയേണ്‍ താരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി റിലീസ് ചെയ്യില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേരത്തെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീമിലെ മുതിര്‍ന്ന താരങ്ങളായ ജെറോം ബോട്ടെങ്, മാറ്റ് ഹമ്മല്‍സ്, തോമസ് മുള്ളര്‍ എന്നിവരെ കോച്ച് ജോക്വിം ലോ ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ യുവ താരങ്ങളെ വച്ചാണ് കോച്ച് ടീമിനെ ഇറക്കിയത്. ഏതായാലും പുതിയ വിവാദത്തില്‍ ഏറ്റവും വലിയ തലവേദന ജോക്വിം ലോക്ക് തന്നെയായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു