കായികം

നിസാമുദ്ദീനുകള്‍ ആവര്‍ത്തിക്കരുതെന്ന്‌ ട്വീറ്റ്‌, ഡിലീറ്റ്‌ ചെയ്‌തതോടെ കുടുങ്ങി ഹര്‍ഷ ഭോഗ്‌ലെ, മതേതരത്വം ചമയരുതെന്ന്‌ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തബ്‌ലീഗ്‌ സമ്മേളനം പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന്‌ പറയുന്ന കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ്‌ വിവാദത്തില്‍. നിസാമുദ്ദീന്‍ പോലെയുള്ളവ ഇനി നമുക്ക്‌ അനുവദിക്കാന്‍ കഴിയില്ലെന്ന ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌ത ഭോഗ്‌ലെ നിസാമുദ്ദീന്‍ എന്നത്‌ ഒഴിവാക്കി വീണ്ടും ട്വീറ്റ്‌ ചെയ്‌തു.
 

അടുത്ത ഏതാനും ആഴ്‌ചത്തേക്ക്‌ നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിന്‌ മാത്രമാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌. പടര്‍ന്നു പിടിക്കുന്നതില്‍ നിന്ന്‌ ഈ വൈറസിനെ പിടിച്ചു കെട്ടാനായാല്‍ അത്‌ നമ്മുടെ കരുത്ത്‌ കൂട്ടും. കൂട്ടം കൂടുന്ന ഇടങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുക. കൂടുതല്‍ നിസാമുദ്ദീനുകളെ അനുവദിക്കാന്‍ നമുക്ക്‌ സാധിക്കില്ല, ഇങ്ങനെയായിരുന്നു ഭോഗ്‌ലെയുടെ ആദ്യത്തെ ട്വീറ്റ്‌.

എന്നാല്‍ വിവാദമവുന്നത്‌ തിരിച്ചറിഞ്ഞ്‌ ഭോഗ്‌ലെ ഈ ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്യുകയും, നിസാമുദ്ദീന്‍ എന്നത്‌ ഒഴിവാക്കി വീണ്ടും ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തു. വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായും ഹര്‍ഷ ഭോഗ്‌ലെ എത്തി. ആളുകള്‍ കൂട്ടും ചേരരുത്‌ എന്നത്‌ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന്‌ ഭോഗ്‌ലെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്