കായികം

ക്രിക്കറ്റ്‌ ലോകം അനീതി കാട്ടുന്നത്‌ റോസ്‌ ടെയ്‌ലറോട്‌; ആരാധകരുടെ ചോദ്യത്തിന്‌ മറുപടിയുമായി ടോം മൂഡി

സമകാലിക മലയാളം ഡെസ്ക്


ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയുമായി ടോം മൂഡിയും. അര്‍ഹിച്ച പരിഗണന നല്‍കാതെ ക്രിക്കറ്റ്‌ ലോകം നിലവില്‍ തരംതാഴ്‌ത്തി കാണുന്ന താരം ഏതെന്നായിരുന്നു ടോം മൂഡിക്ക്‌ മുന്‍പില്‍ ട്വിറ്ററിലെത്തിയ ചോദ്യങ്ങളിലൊന്ന്‌. ഇവിടെ ന്യൂസിലാന്‍ഡ്‌ ബാറ്റ്‌സ്‌മാന്റെ പേരാണ്‌ ടോം മൂഡി ചൂണ്ടിക്കാണിക്കുന്നത്‌.

റോസ്‌ ടെയ്‌ലറെ വേണ്ട പരിഗണന നല്‍കാതെ ക്രിക്കറ്റ്‌ ലോകം അവഗണിക്കുന്നതായാണ്‌ മൂഡി പറയുന്നത്‌. അര്‍ഹിച്ച അംഗീകാരങ്ങള്‍ ടെയ്‌ലര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്‌ മൂഡി പറഞ്ഞു. ട്വന്റി20യിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ ആരാണെന്ന ചോദ്യത്തിന്‌ രോഹിത്‌ ശര്‍മ, ഡേവിഡ്‌ വാര്‍ണര്‍ എന്നിവരുടെ പേരാണ്‌ ടോം മൂഡി മറുപടിയായി പറയുന്നത്‌.
 

ഇന്ത്യന്‍ ടീമിലെ ഏറ്റവും ഇഷ്ടപ്പെട്ട താരം വിരാട്‌ കോഹ്‌ ലി. ഇന്ത്യന്‍ ടീമിലെ മികച്ച ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ. നിലവില്‍ ക്രിക്കറ്റിലെ മികച്ച അഞ്ച്‌ പേസര്‍മാര്‍ ആരെല്ലാം എന്ന ചോദ്യത്തിന്‌ ബൂമ്ര, വഹാബ്‌, സ്‌റ്റാര്‍ക്‌, ആര്‍ച്ചര്‍, മുസ്‌താഫിസൂര്‍ എന്നാണ്‌ മൂഡിയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ