കായികം

'10,000 വെന്റിലേറ്ററുകള്‍ നിര്‍മിച്ച്‌ നല്‍കൂ, ഇന്ത്യ എന്നും പാകിസ്ഥാന്റെ മനസിലുണ്ടാവും': ഷുഐബ്‌ അക്തര്‍

സമകാലിക മലയാളം ഡെസ്ക്


ലാഹോര്‍: കോവിഡ്‌ 19 ലോകത്തെ പ്രതിസന്ധിയിലാക്കുന്ന ഈ ഘട്ടത്തില്‍ പരസ്‌പരം സഹായിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാവണമെന്ന്‌ പാക്‌ മുന്‍ പേസര്‍ ഷുഐബ്‌ അക്തര്‍. 10,000 വെന്റിലേറ്ററുകള്‍ ഞങ്ങള്‍ക്ക്‌ ഇന്ത്യ നല്‍കുകയാണ്‌ എങ്കില്‍ പാകിസ്ഥാന്‍ അത്‌ എന്നും മനസില്‍ സൂക്ഷിക്കുമെന്ന്‌ അക്തര്‍ പറഞ്ഞു.

ഈ സമയം രാജ്യം, മതം എന്നതൊന്നുമല്ല. മനുഷ്യത്വം മാത്രമാണ്‌ വിഷയം. ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനുള്ള നന്ദി എന്നും എന്റെ മനസിലുണ്ടാവും. ഒരു കാര്യം കൂടി ഞാനിപ്പോള്‍ വെളിപ്പെടുത്തുകയാണ്‌. ഇന്ത്യയില്‍ നിന്ന്‌ എനിക്ക്‌ എത്ര വരുമാനം ലഭിച്ചുവോ അതിന്റെ 30 ശതമാനം ഇന്ത്യയില്‍ തന്നെ നല്‍കിയിട്ടുണ്ട്‌. ടിവി സ്‌റ്റാഫില്‍ എനിക്കൊപ്പം ജോലി ചെയ്യുന്ന ശമ്പളം കുറഞ്ഞ ഇന്ത്യക്കാര്‍ക്ക്‌ നല്‍കിയിരുന്നു.

ഡ്രൈവര്‍മാര്‍, സുരക്ഷാ ജീനക്കാര്‍ എന്നിങ്ങനെ ഞാനുമായി ബന്ധപ്പെട്ട പലരേയും സഹായിച്ചിരുന്നു. ഈ രാജ്യത്ത്‌ നിന്ന്‌ എനിക്ക്‌ വരുമാനം ലഭിക്കുമ്പോള്‍ ഇവിടെയുള്ള എന്റെ സഹപ്രവര്‍ത്തകരെ സഹായിക്കേണ്ടത്‌ എന്റെ ഉത്തരവാദിത്വമാണെന്നാണ്‌ എന്റെ വിശ്വാസമെന്നും അക്തര്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല