കായികം

ഞാന്‍ ഉള്‍പ്പെടെ 13 പേരെ ഓസ്‌ട്രേലിയ പരീക്ഷിച്ചു, വോണിന്റെ പിന്‍ഗാമിയായി; സ്‌പിന്നറായുള്ള തുടക്കം വെളിപ്പെടുത്തി സ്റ്റീവ്‌ സ്‌മിത്ത്‌

സമകാലിക മലയാളം ഡെസ്ക്


സ്‌പിന്നറായിട്ടാണ്‌ സ്റ്റീവ്‌ സ്‌മിത്ത്‌ ക്രിക്കറ്റ്‌ ലോകത്തേക്ക്‌ എത്തിയത്‌ എന്നത്‌ കേട്ട്‌ ഞെട്ടാത്തവര്‍ വിരളമായിരിക്കും. സ്‌പിന്നറില്‍ നിന്ന്‌ ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ഒരാള്‍ എന്ന നിലയിലേക്കുണ്ടായ മാറ്റത്തെ കുറിച്ച്‌ പറയുകയാണ്‌ സ്‌മിത്ത്‌ ഇപ്പോള്‍.

ഏല്‍പ്പിക്കുന്ന ജോലി വളരെ നന്നായി ചെയ്യുന്ന നഥാന്‍ ലിയോണ്‍ നമുക്കിപ്പോഴുണ്ട്‌. എന്നാല്‍ ഷെയ്‌ന്‍ വോണ്‍ വിരമിച്ചതിന്‌ പിന്നാലെ ഓസ്‌ട്രേലിയ പരിഗണിച്ച 12-13 സ്‌പിന്നര്‍മാരില്‍ ഞാനുമുണ്ടായിരുന്നു. ഞാന്‍ അവിടെ പരാജയപ്പെട്ടു. മികവ്‌ കാണിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന്‌ അവരെന്നെ ടീമില്‍ നിന്ന്‌ ഒഴിവാക്കി.

ബാറ്റിങ്ങില്‍ മികവ്‌ കാണിച്ച്‌ ടീമിലേക്ക്‌ എത്താനാവുമെന്ന്‌ അവിടം മുതലാണ്‌ ഞാന്‍ ചിന്തിച്ചു തുടങ്ങിയത്‌, സ്‌മിത്ത്‌ പറയുന്നു. അന്ന്‌ മുതല്‍ ബൗളിങ്ങിന്‌ ഞാന്‍ പ്രാധാന്യം നല്‍കാതെയായി. അതിന്‌ മുന്‍പ്‌ ബാറ്റിങ്ങിനും ബൗളിങ്ങിനും തുല്യ പ്രധാന്യം നല്‍കിയായിരുന്നു നെറ്റ്‌സിലെ എന്റെ പരിശീലനം. എന്നാല്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചതോടെ മൂന്ന്‌ മണിക്കൂര്‍ നെറ്റ്‌സില്‍ ചിലവിട്ടാല്‍ രണ്ടര മണിക്കൂറും ബാറ്റിങ്ങിന്‌ വേണ്ടി മാത്രം മാറ്റിവെച്ചു, സ്‌മിത്ത്‌ പറയുന്നു.

2010ലാണ്‌ സ്‌മിത്ത്‌ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്‌. ഷെയ്‌ന്‍ വോണിന്‌ പകരം സ്‌പിന്നറായിട്ടാണ്‌ അന്ന്‌ ഓസീസ്‌ ടീമിലേക്ക്‌ സ്‌മിത്ത്‌ എത്തിയത്‌. പന്തുകൊണ്ട്‌ മികവ്‌ കാണിക്കാന്‍ സാധിക്കാതെ വന്നതോടെ സ്‌മിത്തിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. സ്‌മിത്തിന്‌ പകരം നഥാന്‍ ലിയോണിനെ ഓസ്‌ട്രേലിയ ഉറപ്പിക്കുകയും ചെയ്‌തു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും