കായികം

ഞാന്‍ നേരിട്ടതില്‍ വെച്ച്‌ ഏറ്റവും ഭീകരമായ ഓവര്‍, വിറച്ച നിമിഷം, വെളിപ്പെടുത്തി റിക്കി പോണ്ടിങ്‌

സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍: കരിയറില്‍ താന്‍ നേരിട്ട ഏറ്റവും മികച്ച ഓവര്‍ ഏതെന്നും, അതെറിഞ്ഞ ബൗളര്‍ ആരെന്നും പറയുകയാണ്‌ ഓസീസ്‌ മുന്‍ നായകന്‍ റിക്കി പോണ്ടിങ്‌. ഇംഗ്ലണ്ട്‌ താരം ആന്‍ഡ്രൂ ഫ്‌ളീന്റോഫാണ്‌ റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച ആ ബൗളര്‍.

2005 ആഷസ്‌ പരമ്പരയിലെ ഫ്‌ളിന്റോഫിന്റെ ഓവറിന്‌ നേര്‍ക്കാണ്‌ റിക്കി പോണ്ടിങ്‌ വിരല്‍ ചൂണ്ടുന്നത്‌. ആ കളിയില്‍ രണ്ട്‌ റണ്‍സിന്റെ ത്രില്ലിങ്‌ ജയം ഇംഗ്ലണ്ട്‌ ആഘോഷിച്ചിരുന്നു. ആ ഓവറിന്റെ വീഡിയോ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആരാധകരുമായി വീണ്ടും പങ്കുവെച്ചു.
 

ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പങ്കുവെച്ച വീഡിയോ റീട്വീറ്റ്‌ ചെയ്‌ത്‌ പോണ്ടിങ്‌ ഇങ്ങനെ കുറിച്ചു, ഞാന്‍ നേരിട്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച ഓവര്‍. 90 കിമീ വേഗതയില്‍ ക്ലാസ്‌ റിവേഴ്‌സ്‌ സ്വിങ്ങുകള്‍....കളിയില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സില്‍ 407 റണ്‍സ്‌ കണ്ടെത്തി. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ഓസ്‌ട്രേലിയ 308 റണ്‍സിന്‌ ഓള്‍ഔട്ടായ്‌. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ്‌ പട ശക്തമായി തിരിച്ചെത്തി. വോണിന്റെ മികവില്‍ ഇംഗ്ലണ്ടിനെ 182 റണ്‍സിന്‌ ഓള്‍ഔട്ടാക്കാന്‍ അവര്‍ക്കായി.

282 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട തുടക്കം ലഭിച്ചു. എന്നാല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ഓസീസിന്‌ ഫ്‌ളിന്റോഫ്‌ പ്രഹരമേല്‍പ്പിച്ചു. പോണ്ടിങ്‌ ക്രീസിലേക്ക്‌ എത്തിയത്‌ മുതല്‍ ഫ്‌ളിന്റോഫ്‌ താരത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. ഫ്‌ളിന്റോഫിന്റെ മൂന്ന്‌ ഡെലിവറിയാണ്‌ അവിടെ നേരിട്ടതിന്‌ ശേഷം പോണ്ടിങ്‌ ദീര്‍ഘശ്വാസമെടുത്തു. എന്നാല്‍ അവസാനത്തെ ഡെലിവറിയില്‍ ഡ്രൈവിന്‌ ശ്രമിച്ച പോണ്ടിങ്ങിന്‌ ഫ്‌ളിന്റോഫിന്റെ ഡെലിവറിയിലെ താളം മനസിലായില്ല. ബാറ്റിലുരുമി പന്ത്‌ വിക്കറ്റ്‌ കീപ്പറുടെ കൈകളിലേക്ക്‌...

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു