കായികം

ക്രിക്കറ്റ്‌ മാത്രമല്ല സ്‌പോര്‍ട്‌സ്‌; ക്രിക്കറ്റ്‌ ഹൈലൈറ്റ്‌ മാത്രം സംപ്രേഷണം ചെയ്‌ത സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ബാഡ്‌മിന്റണ്‍ താരം

സമകാലിക മലയാളം ഡെസ്ക്


പോയ വര്‍ഷങ്ങളില്‍ ആരാധകരുടെ ഹൃദയം തൊട്ട ക്രിക്കറ്റ്‌ മത്സരങ്ങളുമായാണ്‌ ലോക്ക്‌ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ എത്തിയത്‌. അന്ന്‌ കളിക്കളത്തില്‍ സംഭവിച്ച നിമിഷങ്ങള്‍ അതേ പടി വീണ്ടും മുന്‍പിലേക്ക്‌ എത്തിയപ്പോള്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ കോവിഡ്‌ 19 കാലത്ത്‌ അത്‌ ആശ്വാസമായിരുന്നു. എന്നാല്‍ ക്രിക്കറ്റ്‌ മാത്രം സംപ്രേഷണം ചെയ്‌താല്‍ പോരെന്ന്‌ പറഞ്ഞ്‌ എത്തുകയാണ്‌ ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം എച്ച്‌എസ്‌ പ്രണോയ്‌.
 

ക്രിക്കറ്റ്‌ മത്സരങ്ങളുടെ ഹൈലൈറ്റുകളിലേക്ക്‌ മാത്രം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ ശ്രദ്ധ കൊടുത്തതിനെ വിമര്‍ശിക്കുകയാണ്‌ പ്രണോയ്‌. ആളുകള്‍ക്ക്‌ ആസ്വദിക്കുന്നതിനായി മറ്റ്‌ കായിക ഇനങ്ങളുടെ ഹൈലൈറ്റും സംപ്രേഷണം ചെയ്യണം എന്നാണ്‌ പ്രണോയ്‌ ആവശ്യപ്പെടുന്നത്‌. സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ ഇന്ത്യയോട്‌ എന്റെയൊരു എളിയ അപേക്ഷ, ഈ ലോക്ക്‌ഡൗണ്‍ കാലത്ത്‌ 24 മണിക്കൂറും ക്രിക്കറ്റ്‌ ഹൈലൈറ്റ്‌ മാത്രമാണ്‌ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ കാണിക്കുന്നത്‌. മറ്റ്‌ കായിക ഇനങ്ങള്‍ കൂടി സംപ്രേഷണം ചെയ്‌തിരുന്നു എങ്കില്‍ ഉപകാരമായേനെ...ഈ സമയം കുട്ടികള്‍ക്ക്‌ പ്രയോജനപ്പെടുമായിരുന്നു, പ്രണോയ്‌ ട്വിറ്ററില്‍ കുറിച്ചു.

പ്രണോയിയുടെ ട്വീറ്റിന്‌ മറുപടിയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ പിന്നാലെ എത്തി. ഫ്രഞ്ച്‌ ഓപ്പണ്‍, വിംബിള്‍ഡണ്‍, ഫോര്‍മുല വണ്‍, ക്ലാസിക്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവ വരുന്നുണ്ടെന്ന്‌ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ പ്രണോയ്‌ക്ക്‌ നല്‍കിയ മറുപടിയില്‍ പറയുന്നു. ഒപ്പം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടിവി ഗൈഡും പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി