ചെന്നൈ: ആരെങ്കിലും മുന്പോട്ട് വന്ന് റിഷഭ് പന്തിനെ സഹായിക്കണമെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഞാന്‍ കളിക്കുന്ന സമയത്ത് യുവരാജ് സിങ് എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവ തിരുത്താന്‍ എന്നെ സഹായിച്ചിരുന്നു. അങ്ങനെ ഒരാള്‍ റിഷഭ് പന്തിന്റെ അടുത്തേക്കുമെത്തണമെന്ന് റെയ്ന പറഞ്ഞു.
കഴിവുള്ള താരമാണ് പന്ത്. വിദേശത്ത് സെഞ്ചുറി നേടിയ താരം. എവിടെയോ പന്തിന് ആത്മവിശ്വാസ കുറവുള്ളത് പോലെ എനിക്ക് തോന്നാറുണ്ട്. എന്തോ ഒന്നിന്റെ അഭാവം പന്തിലുണ്ടെന്നും റെയ്ന പറഞ്ഞു. ധോനിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും റെയ്ന ആവര്‍ത്തിച്ചു. ഇന്നോവേറ്റീവ് ആയിട്ട് ധോനി നെറ്റ്സില്‍ കളിക്കുന്നത് കണ്ടു. കൂറ്റന്‍ സിക്സുകളാണ് അവിടെ ധോനി അടിച്ചത്.
ചെന്നൈയിലെ കാലാവസ്ഥയില്‍ തുടരെ മൂന്ന് മണിക്കൂര്‍ പരിശീലനം എന്നത് ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ധോനി അതിന് തയ്യാറായി. പ്രായമായതിന്റെ സൂചനയൊന്നും ധോനിയില്‍ ഇല്ല. വ്യത്യസ്തനായ ധോനിയെയാണ് അവിടെ കണ്ടത്. പുതിയത് എന്തോ ചെയ്യാന്‍ ശ്രമിക്കുന്നത് പോലെ. അത് ആളുകള്‍ക്ക് കാണാനാവുമെന്നും റെയ്ന പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ