കായികം

ടെസ്‌റ്റില്‍ ഡി കോക്കിനെ സൗത്ത്‌ ആഫ്രിക്ക നായകനാക്കില്ല, നിലപാട്‌ വ്യക്തമാക്കി സ്‌മിത്ത്‌

സമകാലിക മലയാളം ഡെസ്ക്


ജോഹന്നാസ്‌ബര്‍ഗ്‌: യുവതാരം ക്വിന്റണ്‍ ഡി കോക്കിനെ സൗത്ത്‌ ആഫ്രിക്കയുടെ ടെസ്റ്റ്‌ ടീം നായകനാക്കില്ലെന്ന്‌ ക്രിക്കറ്റ്‌ സൗത്ത്‌ ആഫ്രിക്ക തലവന്‍ ഗ്രെയിം സ്‌മിത്ത്‌. ഏകദിന, ട്വന്റി20 ടീമുകളുടെ നായകനാണ്‌ ഡി കോക്ക്‌.

എന്നാല്‍ ടെസ്‌റ്റില്‍ മറ്റൊരു താരത്തെയാവും സൗത്ത്‌ ആഫ്രിക്ക നായകനാക്കുക എന്ന്‌ സ്‌മിത്ത്‌ പറഞ്ഞു. ഡുപ്ലസിസിന്റെ പകരക്കാരനായി ടെസ്റ്റില്‍ പുതിയൊരാളെയാണ്‌ തേടുന്നത്‌. പക്ഷേ ടെസ്റ്റ്‌ നായക സ്ഥാനത്തേക്ക്‌ ഏതെങ്കിലുമൊരു താരത്തെ ചൂണ്ടിക്കാണിക്കാന്‍ ആയിട്ടില്ലെന്നും സ്‌മിത്ത്‌ പറഞ്ഞു.

ഡുപ്ലസിസിയെ മാറ്റിയാണ്‌ സൗത്ത്‌ ആഫ്രിക്ക ഏകദിന, ട്വന്റി20 ടീമിന്റെ നായകനായി ഡി കോക്കിനെ നിയമിച്ചത്‌. ടെസ്‌റ്റിലെ നായക സ്ഥാനത്തിന്റെ ഭാരം കൂടി നല്‍കി ഡി കോക്കിനെ തളര്‍ത്താനാവില്ലെന്നാണ്‌ സ്‌മിത്ത്‌ ചൂണ്ടിക്കാണിക്കുന്നത്‌. കൂടുതല്‍ ഫ്രഷ്‌ ആയി ഡി കോക്കിനെ നിലനിര്‍ത്തുകയാണ്‌ ലക്ഷ്യം.

ടെസ്‌റ്റ്‌ നായക സ്ഥാനത്തേക്ക്‌ പുതുമുഖ താരത്തെ തെരഞ്ഞെടുക്കുമെന്നതിന്റെ സൂചനയും സ്‌മിത്ത്‌ നല്‍കുന്നു. റിസ്‌ക്‌ എടുക്കാന്‍ തയ്യാറാണ്‌. എല്ലാ പിന്തുണയും നായകനാവുന്ന വ്യക്തിക്ക്‌ നല്‍കും. മറ്റ്‌ കളിക്കാരുടെ ബഹുമാനവും നേതൃഗുണവും ലഭിക്കുക ആര്‍ക്കാണെന്നാണ്‌ ഞങ്ങള്‍ നോക്കുന്നത്‌, സ്‌മിക്ക്‌ വ്യക്തമാക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല