കായികം

ധോനിയും വിവ്‌ റിച്ചാര്‍ഡ്‌സുമാണ്‌ എന്റെ ഹീറോകള്‍, പുതിയ ലുക്കിന്‌ പ്രചോദനമായത്‌ ഇരുവരുമെന്ന്‌ കപില്‍ദേവ്‌

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ലോക്ക്‌ഡൗണ്‍ നാളുകളില്‍ ആരാധകരെ കൗതുകത്തിലാക്കിയവയുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ പുതിയ ലുക്കുമുണ്ട്‌. മൊട്ടത്തലയുമായിട്ടാണ്‌ കപില്‍ ദേവ്‌ എത്തിയത്‌. പുതിയ ലുക്കിലേക്കെത്താന്‍ തന്നെ പ്രേരിപ്പിച്ചത്‌ തന്റെ രണ്ട്‌ ഹീറോകളാണെന്നാണ്‌ കപില്‍ ദേവ്‌ പറയുന്നത്‌.

ധോനിയുടേയും വിവ്‌ റിച്ചാര്‍ഡ്‌സിന്റേയും പേരാണ്‌ കപില്‍ദേവ്‌ ഇവിടെ പറയുന്നത്‌. വിവ്‌ റിച്ചാര്‍ഡ്‌സന്റെ ലുക്ക്‌ ഇന്‍സ്റ്റയില്‍ ഞാന്‍ കണ്ടു. അദ്ദേഹം എന്റെ ഹീറോയാണ്‌. അപ്പോള്‍ എനിക്ക്‌ തോന്നി എന്തുകൊണ്ട്‌ ആയിക്കൂടാ? എനിക്ക്‌ ധോനിയേയും ഇഷ്ടമാണ്‌. ധോനിയും എന്റെ ഹീറോയാണ്‌. 2011 ലോകകപ്പ്‌ ജയിച്ചതിന്‌ ശേഷം ധോനി തല മൊട്ടയടിച്ചിരുന്നു. ഞാനും അതുപോലെ ഒരു ദിവസം ചെയ്യുമെന്ന്‌ അന്ന്‌ ഞാന്‍ ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ എനിക്ക്‌ അങ്ങനെ ചെയ്യാന്‍ അവസരം ലഭിച്ചു. ഞാന്‍ ചെയ്‌തു, കപില്‍ദേവ്‌ പറയുന്നു.
 

മകളാണ്‌ തന്റെ പുതിയ ലുക്കിന്‌ സഹായിച്ചതെന്നും കപില്‍ ദേവ്‌ പറഞ്ഞു. തല മൊട്ടയടിച്ച്‌ താടി കളയാതെ വന്ന കപില്‍ ദേവ്‌ ആരാധകരുടെ കയ്യടി നേടിയിരുന്നു. വിവ്‌ റിച്ചാര്‍ഡ്‌സ്‌ ആയി അഭിനയിക്കാന്‍ പോവുകയാണോ എന്നെല്ലാമാണ്‌ ആരാധകര്‍ കപില്‍ ദേവിനോട്‌ ചോദിച്ചത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു