കായികം

എന്തുണ്ടായാലും പ്രശ്‌നമില്ല, സത്യം പറഞ്ഞുകൊണ്ടിരിക്കണം; വിദ്വേഷ പ്രസംഗത്തില്‍ അഫ്രീദിയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുമുള്ള പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. എന്തൊക്കെ സംഭവിച്ചാലും ഒരാള്‍ സത്യം പറഞ്ഞുകൊണ്ടിരിക്കണം എന്നാണ് അഫ്രീദി പറയുന്നത്. 

എല്ലാത്തിനും മുകളിലാണ് മനുഷ്യത്വം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യക്കെതിരായ വിഷയങ്ങളായാല്‍ പോലും ഞാന്‍ പ്രതികരിക്കുന്നത്, അഫ്രീദി പറഞ്ഞു. ലോകം മുഴുവന്‍ ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. എന്നാല്‍ അതിനും വലിയ രോഗം മോദിയുടെ മനസിലാണ് എന്ന അഫ്രീദിയുടെ പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ അഫ്രീദിക്കെതിരെ രംഗത്തെത്തി. എന്നാല്‍ ഇപ്പോഴും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അഫ്രീദി. 

ക്രിക്കറ്റ് കളിക്കുന്നത് ഇപ്പോഴും തനിക്ക് ആസ്വദിക്കാനാവുന്നുണ്ടെന്നും, ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു. എത്ര നാള്‍ കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോ അത്രയും നാള്‍ കൂടി കളിക്കും. ടീമിന് ഭാരമാണെന്ന് തോന്നുമ്പോള്‍ വഴി മാറി കൊടുക്കും, അഫ്രീദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി