കായികം

'സച്ചിന്‍ ദൈവമാണെന്നാണ് കേട്ടത്, എങ്കില്‍ ദൈവത്തെ വെറുതെ വിടില്ലെന്ന് ഞാന്‍ ഉറപ്പിച്ചു, ആദ്യ പന്തില്‍ വീഴ്ത്തുകയും ചെയ്തു'

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: സച്ചിനെ കളിക്കളത്തില്‍ ആദ്യമായി നേരിട്ടപ്പോഴുണ്ടായ സംഭവം പങ്കുവെച്ച് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍. സച്ചിന്‍ ദൈവമാണെന്നാണ് ഞാന്‍ കേട്ടത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ പുറത്താക്കണം എന്ന് താന്‍ ഉറപ്പിച്ചിരുന്നതായി അക്തര്‍ പറഞ്ഞു. 

അന്ന് എന്നെ കണ്ടതായി സച്ചിനും സച്ചിനെ കണ്ടതായി ഞാനും ഭാവിച്ചില്ല. സച്ചിന്‍ അദ്ദേഹത്തിന്റെ മനോഭാവത്തിലും ഞാന്‍ എന്റെ മനോഭാവത്തിലുമായിരുന്നു. എന്നാല്‍ സച്ചിനെ ആദ്യ പന്തില്‍ കന്നെ പുറത്താക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. അത് സംഭവിക്കുകയും ചെയ്തു, അക്തര്‍ പറയുന്നു. 

ഇന്ത്യക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കിയതിന് പുറമെ വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, വെങ്കടേഷ് പ്രസാദ് എന്നിവരുടെ വിക്കറ്റുകളും അക്തര്‍ വീഴ്ത്തി. 71 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അവിടെ അക്തര്‍ വീഴ്ത്തിയത്. പാകിസ്ഥാന്‍ കളിയില്‍ 46 റണ്‍സിന് ജയിച്ചു. 

ഇന്ത്യക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഡെലിവറിയില്‍ സച്ചിനെ പുറത്താക്കിയെങ്കിലും പിന്നീട് പാക് സ്പീഡ് സ്റ്റാറിന് മേല്‍ സച്ചിന്‍ ആധിപത്യം തുടര്‍ന്നു. ഏകദിനത്തില്‍ അഞ്ച് വട്ടവും ടെസ്റ്റില്‍ മൂന്ന് വട്ടവുമാണ് സച്ചിനെ അക്തര്‍ പുറത്താക്കിയത്. എന്നാല്‍ അക്തറിനെതിരെ ഏകദിനത്തില്‍ 45.5 ആണ് സച്ചിന്റെ ശരാശരി. ടെസ്റ്റില്‍ 41.60.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്