കായികം

ഒളിമ്പിക്‌സ് ജേതാവ് നീകെര്‍കിന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് ഇറ്റലിയിലെ അത്‌ലറ്റിക് മീറ്റിനിടെ

സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് വെയ്ഡ് വാന്‍ നീകെര്‍കിന് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് 28കാരനായ നീകെര്‍കിന് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 19 നാണ് ഏഴംഗ സംഘത്തിനൊപ്പം നീകെര്‍ക് ഇറ്റലിയില്‍ എത്തിയത്. അന്നു മുതല്‍ ക്വാറന്റീനിലായിരുന്നു താരം. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കോവിഡ് സ്ഥിരീകരിച്ചതോടെ നീകെര്‍കിന് മീറ്റില്‍ പങ്കെടുക്കാനാവില്ല. 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിനാണ് അദ്ദേഹം പങ്കെടുക്കുക. 2017 ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള താരത്തിന്റെ ആദ്യത്തെ മത്സരമായിരുന്നു ഇത്. 2016 റിയോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. 

എന്നാല്‍ എങ്ങനെയാണ് നീകെര്‍കിന് കോവിഡ് വന്നതെന്ന് അറിയില്ല എന്നാണ് അദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച മുഴുവന്‍ അദ്ദേഹം പരിശീലനത്തിലായിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നുമാണ് മാനേജര്‍ പറയുന്നത്. പോസിറ്റീവായതിന് ശേഷവും അദ്ദേഹത്തിന് പനി വന്നിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസത്തില്‍ നാലു തവണ ടെസ്റ്റ് നടത്തിയെന്നും വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പോസ്റ്റീവായത് എന്നുമാണ് നീകെര്‍ക്കിന്റെ മാനേജര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)