കായികം

ഞങ്ങളിരുവരും പറഞ്ഞു 'യെസ്'- യുസ്‌വേന്ദ്ര ചഹലിന്റെ നല്ല പാതിയാകാൻ ധനശ്രീ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ വിവാഹിതനാകുന്നു. നൃത്ത സംവിധായികയും ഡോക്ടറുമായ ധനശ്രീ വർമയാണ് വധു. വിവാഹിതനാകാൻ പോകുന്ന കാര്യം ചഹൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ധനശ്രീയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി ചഹൽ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും താരം പങ്കിട്ടു. 

'ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളിരുവരും യെസ് പറഞ്ഞു' എന്ന കുറിപ്പോടെയാണ് ചഹൽ സന്തോഷ വാർത്ത പുറത്തുവിട്ടത്. കുടുംബത്തോടൊപ്പമുള്ള ചിത്രവും ചഹലിന്റെ ഇൻസ്റ്റാ പോസ്റ്റിലുണ്ട്. യു ട്യൂബർ കൂടിയായ ധനശ്രീ നേരത്തെ തന്നെ ചഹലിന്റെ ഇൻസ്റ്റാ പോസ്റ്റുകളിലും ലൈവ് ചാറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ചഹലിനും ധനശ്രീക്കും അഭിനന്ദനം അറിയിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും കമന്റ് ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കമന്റ്. ശിഖർ ധവാൻ, ഫീൽഡിങ് കോച്ച് രവി ശ്രീധർ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മൻദീപ് സിങ്ങ് തുടങ്ങിയരും ആശംസകൾ നേർന്നു. 

ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് മുപ്പതുകാരനായ ചഹൽ. ഇന്ത്യയ്ക്കായി ഇതുവരെ 52 ഏകദിനങ്ങളിലും 42 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഹരിയാന സ്വദേശിയായ ചഹൽ. ഇതുവരെ പേരിലാക്കിയത് 55 വിക്കറ്റുകൾ.

ചഹലിനെപ്പോലെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് വധു ധനശ്രീയും. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ‘ഡോക്ടർ, കോറിയോഗ്രഫർ, യുട്യൂബർ, ധനശ്രീ വർമ കമ്പനിയുടെ സ്ഥാപക’ എന്നിങ്ങനെയാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ധനശ്രീയുടെ യുട്യൂബ് ചാനൽ 15 ലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി