കായികം

കോവിഡ് പരിശോധനയ്ക്ക് വിധേയനായി ധോനി, ഫലം കാത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി കോവിഡ് പരിശോധനയ്ക്ക് വിധേയമായി. ഐപിഎല്ലിനായി ചെന്നൈയിലേക്ക് എത്തുന്നതിന് മുന്‍പ് ഫ്രാഞ്ചൈസിയാണ് ധോനിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

റാഞ്ചിയിലെ ധോനിയുടെ വീട്ടിലേക്ക് ഗുരുനാനാക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സാമ്പിള്‍ ശേഖരിച്ചു. വ്യാഴാഴ്ച തന്നെ പരിശോധനാ ഫലം അറിയാനാവും എന്നാണ് സൂചന. 

ധോനിക്കൊപ്പം റാഞ്ചിയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മോനു കുമാറിന്റെ കോവിഡ് പരിശോധനയും നടത്തി. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ ചെന്നൈയിലേക്ക് എത്തും. ഓഗസ്റ്റ് 15ടെ ഇവര്‍ ചെന്നൈയില്‍ എത്തുമെന്ന് സിഇഒ കാശി വിശ്വനാഥ് പറഞ്ഞിരുന്നു. 

ഓഗസ്റ്റ് 20ടെയാവും ഫ്രാഞ്ചൈസികള്‍ ടീമുകളുമായി യുഎഇയിലെത്തുക. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം പോവാന്‍ അനുവാദമില്ല. ധോനി, റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചെന്നൈയില്‍ എത്തുമെങ്കിലും രവീന്ദ്ര ജഡേജ ഈ സമയം ടീമിനൊപ്പം ചേരില്ലെന്നും അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി